ലോസ് ആഞ്ചലസ്|
Last Updated:
വ്യാഴം, 10 ജൂലൈ 2014 (17:10 IST)
അയല്‍ വാസിയുടെ വീട്ടിലേക്ക് മുട്ടകള്‍ എറിഞ്ഞതിന് കനേഡിയന്‍ പോപ്പ് ഗായകനായ ജസ്റ്റിന്‍ ബീബറിനു കോടതി രണ്ടുവര്‍ഷം പ്രൊബേഷന്‍ വിധിച്ചു.സ്വഭാവദൂഷ്യം വസ്തുവകകള്‍ നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളിലാണ് കോടതി വിധി.ഇതുകൂടാതെ 5 ദിവസം കമ്മ്യൂണിറ്റി സര്‍വ്വീസും, 80,900 ഡോളര്‍ പിഴയും കോടതി വിധിച്ചിട്ടുണ്ട്.
നിരവധി സെലിബ്രറ്റികള്‍ താമസിക്കുന്ന കാലബാസിലെ ബീബറിന്റെ അയല്‍ വാസിയുടെ ഭവനത്തിനാണ് ബീയ്ബറിന്റെ മുട്ടയേറ് ഏല്‍കേണ്ടവന്നത്
ബീബറിന്റേത് വളരെ അപക്വമായ പ്രവര്‍ത്തിയാണെന്ന് കോടതി പറഞ്ഞു.മുന്‍പ് മിയാമി ബീച്ചില്‍ നിയമവിരുദ്ധമായി സ്ട്രീറ്റ് റേസില്‍ പങ്കെടുത്തതിനും ലഹരിമരുന്നുപയോഗിച്ചതിനു ശേഷം വണ്ടിയോടിച്ചതിനും ബീയ്ബറിന്റെ പേരില്‍ കേസ് നിലവിലുണ്ട് .
2009 ല്‍ അരങ്ങേറ്റം കുറിച്ച
ജസ്റ്റിന്‍ ബീബറിന്റെ 12 ദശലക്ഷം അല്‍ബങ്ങള്‍ ഇതുവരെ
വിറ്റഴിഞ്ഞിട്ടുണ്ട്.