ഫോര്‍മുല വണ്‍ മല്‍സരത്തിനിടെ പരുക്കേറ്റ ജൂള്‍സ് ബിയാഞ്ചി അന്തരിച്ചു

പാരീസ്| Last Updated: ശനി, 18 ജൂലൈ 2015 (11:02 IST)
ഫ്രഞ്ച് ഫോര്‍മുലവണ്‍ താരം ജൂള്‍സ് ബിയാന്‍ഷി (25) അന്തരിച്ചു. കഴിഞ്ഞ വര്‍ഷത്തെ ജാപ്പനീസ് ഗ്രാന്‍ പ്രീയില്‍ പരുക്കേറ്റ് ചികില്‍സയിലായിരുന്നു.

അപകടത്തെത്തുടര്‍ന്ന് ബിയാന്‍ഷി ഒമ്പതുമാസം അബോധാവസ്ഥയിലായിരുന്നു. ബിയാന്‍ഷിയുടെ മാതാപിതാക്കളാണ് അദ്ദേഹം അന്തരിച്ചുവെന്ന് പ്രസ്താവനയിലൂടെ സ്ഥിരീകരിച്ചത്.

ജാപ്പനീസ്‌ ഗ്രാന്‍പ്രീയുടെ 44-ാമത്തെ ലാപ്പിലാണ് അപകടമുണ്ടായത്. അപകടം. മഴയില്‍ കുതിര്‍ന്ന മത്സരത്തില്‍ ട്രാക്കിലെ ഏഴാമത്തെ വളവില്‍ വച്ച്
നിയന്ത്രണം നഷ്‌ടപ്പെട്ട ബിയാഞ്ചിയുടെ കാര്‍ ട്രാക്കിനു വെളിയിലുണ്ടായിരുന്ന റിക്കവറി ക്രെയിനില്‍ ഇടിക്കുകയായിരുന്നു.

2011ല്‍ ടെസ്റ്റ് ഡ്രൈവറായി തുടങ്ങിയ ബിയാന്‍ഷി 2013ല്‍ റേസിങ് ട്രാക്കില്‍ പോരാട്ടം തുടങ്ങി. 34 റേസുകളില്‍ പങ്കെടുത്തു. ഫോഴ്സ് ഇന്ത്യയുടെ ടെസ്റ്റ് ഡ്രൈവറായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :