ബ്ലൂസ് സംഗീതത്തിന്റെ കിംഗ് അന്തരിച്ചു

ലാസ്‌വെഗാസ്:| Last Modified വെള്ളി, 15 മെയ് 2015 (17:32 IST)
പ്രസിദ്ധ സംഗീതജ്ഞനും ഗിറാറാറിസ്റ്റുമായ ബി.ബി കിംഗ് (89) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ലാസ് വേഗാസിലായിരുന്നു അന്ത്യം.1940 ല്‍ അമേരിക്കയിലെ മിസിസിപ്പിയില്‍ ജനിച്ച ബി.ബി കിംഗ് ലോകത്ത ഏറ്റവും
മികച്ച ഗിറ്റിസ്റ്റുകളില്‍ ഒരാളായിരുന്നു. പ്രശസ്ത ഗിറ്റാറിസ്റ്റ് എറിക് ക്ലാപ്റ്റണ്‍ ശിഷ്യനാണ്.

ബ്‌ളൂസ് ആഫ്രോ-അമേരിക്കന്‍ സംഗീത ശൈലിയുടെ ശൈലിയുടെ പ്രയോക്താവായിരുന്ന ബി.ബി.കിങ് ഗിറ്റാറിസ്റ്റ്, ഗായകന്‍, പാട്ടെഴുത്തുകാരന്‍ എന്നിങ്ങനെ വിവിധമേഖലകളില്‍ തന്റെ പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്. 2009 -ല്‍ 15ആമത് ഗ്രാമി അവാര്‍ഡ് കിംഗ് നേടിയിരുന്നു. ഗിറ്റാറിന്റെ തന്ത്രികളില്‍ സൃഷ്ടിച്ച മാസ്മരികമായ സ്‌ട്രോക്കുകളാണ് കിംഗിന് ലക്ഷക്കണക്കിന് ആരാധകരെ നേടിക്കൊടുത്തത്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :