കയ്‌റോ|
Last Modified ശനി, 11 ജൂലൈ 2015 (10:48 IST)
വിഖ്യാത ഈജിപ്ഷ്യന്‍ നടന്‍ ഒമര്‍ ഷെറീഫ് (83) അന്തരിച്ചു . ഡോക്ടര്‍
ദീര്‍ഘനാളായി അള്‍ഷിമേഴ്സ് രോഗം ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം കെയ്റോയിലെ ആശുപത്രിയില്‍ ഹൃദയാഘാതം മൂലമാണ് മരിച്ചത്. ഷിവാഗോയിലൂടെയും ലോറന്‍സ് ഓഫ് അറേബിയയിലൂടെയുമാണ് ഒമര്‍ ലോക ശ്രദ്ധ നേടിയത്.
ഈജിപ്തുകാരനായ ഒമര്‍ ലോറന്‍സ് ഓഫ് അറേബിയയിലെ (1962) അഭിനയത്തിന് രണ്ട് ഗോള്‍ഡണ്‍ ഗ്ലോബ് അവാര്‍ഡുകളും ഓസ്‌കാര്‍ നോമിനേഷനും നേടിയിരുന്നു. ഡോക്ടര്‍ ഷിവാഗോയിലെ അഭിനയത്തിന് ഒരു ഗോള്‍ഡണ്‍ ഗ്ലോബ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ഹോളിവുഡ് മുഖ്യധാരയില്‍ വിജയംനേടിയ അപൂര്‍വം അറബ് നടന്മാരില്‍ ഒരാളാണ് ഒമര്‍ ഷെറീഫ്