അഭിറാം മനോഹർ|
Last Modified തിങ്കള്‍, 16 നവംബര്‍ 2020 (12:15 IST)
ട്വിറ്ററിലൂടെ ഇന്ത്യക്കാർക്ക് ദീപാവലി ആശംസകൾ അറിയിച്ചതിൽ പുലിവാൽ പിടിച്ച് ജോ ബൈഡൻ. ദീപാവലി ആശംസകൾക്കൊപ്പം
ജോ ബൈഡൻ സാൽ മുബാറക് എന്ന വാക്ക് ഉപയോഗിച്ചതാണ് ചിലരെ ചൊടിപ്പിച്ചത്.
ദീപങ്ങളുടെ ഉത്സവം ആഘോഷിക്കുന്ന ലക്ഷക്കണക്കിന് ഹിന്ദുക്കൾ, ജൈനന്മാർ, സിഖുകാർ, ബുദ്ധമതക്കാർ എന്നിവർക്ക് ഞാൻ ദീപാവലി ആശംസിക്കുന്നു. നിങ്ങളുടെ പുതുവർഷം പ്രതീക്ഷയും സന്തോഷവും സമൃദ്ധിയും നിറഞ്ഞതാകട്ടെ, സാൽ മുബാറക് എന്നായിരുന്നു ബൈഡന്റെ ട്വീറ്റ്. ഇതോടെ സാൽ മുബാറക് എന്നത് ഇസ്ലാമിക രീതിയിലുള്ള ആശംസയാണെന്നുമങ്ങനെ ആശംസിച്ചത് ശരിയായില്ലെന്നും നിരവധി പേർ അഭിപ്രായപ്പെട്ടു.
എന്നാൽ സാൽ മുബാറക്കിന് ഇസ്ലാമിക ഉത്സവങ്ങളുമായി ബന്ധമില്ലെന്നതാണ് സത്യം.ഗുജറാത്തിലെ പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ടതാണ് സാൽ മുബാറക്. ദീപാവലിയുടെ തൊട്ടടുത്ത ദിവസമാണ് ഇത് ആഘോഷിക്കാറുള്ളത്.