ഇങ്ങനെയല്ല ആശംസിയ്ക്കേണ്ടത്; ബൈഡന്റെ ദീപാവലി ആശംസയ്ക്കെതിരെ പ്രതിഷേധം

വെബ്ദുനിയ ലേഖകൻ| Last Updated: തിങ്കള്‍, 16 നവം‌ബര്‍ 2020 (07:18 IST)
ഇന്ത്യക്കാർക്കായി ദീപാവലി ആശംസകൾ നേർന്നതിന് പിന്നാലെ നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെതിരെ ട്വിറ്ററിൽ പ്രതിഷേധം. ബൈഡൻ ഉപയോഗിച്ച ആശംസ രീതി ചിലർക്ക് അത്ര ഇഷ്ടമായില്ല എന്നതാണ് ഇതിന് കാരണം. 'ഹിന്ദുക്കൾ, ജൈനർ, സിഖുകാർ, ബുദ്ധമതക്കാർ തുടങ്ങി ദീപവലി ആഘോഷിയ്ക്കുന്നവർക്ക്, ഞാനും ആശംസകൾ നേരന്നു. പ്രത്യാശയും, സന്തോഷവും സമൃദ്ധിയും നിങ്ങൾക്കുണ്ടാവട്ടെ, സാൽ മുബാറക്' എന്നാണ് ബൈഡൻ ട്വിറ്ററിൽ കുറിച്ചത്.

എന്നാൽ 'സാൽ മുബാറക്' എന്ന ആശംസയാണ് പലരെയും അസ്വസ്ഥരാക്കിയത്. സാൽ മുബാറക് എന്നത് ഇസ്‌ലാമിക രീതിയാണെന്നും അത്തരത്തിൽ ആശംസ അറിയിച്ചത് ശരിയല്ല എന്നുമാണ് വിമർശനം. എന്നാൽ സാൽ മുബാറക് എന്നത് ഇസ്‌ലാമിക ആഘോഷങ്ങളുടെ ഭാഗമല്ല. ഗുജറാത്തിലെ പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ടതാണ് സാൽ മുബാറക് എന്ന ആശംസ രീതി. ദീപാവലിയ്ക്ക് തൊട്ടടുത്ത ദിവസമാണ് ഗുജറാത്തിൽ പുതുവത്സരം ആഘോഷിയ്ക്കുക. സാൽ എന്നാൽ വർഷം എന്നും മുബാറക് എന്നാൽ അഭിനന്ദനങ്ങൾ എന്നുമാണ് അർത്ഥം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :