വാഷിങ്ടൻ|
സുബിന്‍ ജോഷി|
Last Modified ബുധന്‍, 20 ജനുവരി 2021 (22:10 IST)
ജോ ബൈഡന്‍റെ നേതൃത്വത്വത്തിലുള്ള ഭരണകൂടം ആദ്യം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളില്‍ പലതും ഡൊണള്‍ഡ് ട്രംപ് നടപ്പിലാക്കിയ മാറ്റങ്ങളെ ഇല്ലാതാക്കുക എന്നതായിരിക്കുമെന്ന് റിപ്പോര്‍ട്ട്. ഇസ്‍ലാം ഭൂരിപക്ഷ രാജ്യങ്ങളിൽനിന്ന് യുഎസിലേക്കുള്ള യാത്രാ വിലക്കു ബൈഡന്‍ പിൻവലിക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം. യുഎസ് – മെക്സിക്കോ അതിർത്തിയിൽ നടക്കുന്ന മതിൽ നിർമാണം നിര്‍ത്തിവയ്‌പ്പിക്കുമെന്നും അറിയുന്നു.
നിയമ വിരുദ്ധ കുടിയേറ്റം തടയുന്നതിനായാണ് അതിർത്തിയിൽ മതിൽ നിർമാണത്തിന് ട്രംപ് ഉത്തരവിട്ടത്. എന്നാല്‍ മതില്‍ നിര്‍മ്മാണം നിര്‍ത്തും എന്നുമാത്രമല്ല രേഖകളൊന്നുമില്ലാതെ യുഎസിൽ കഴിയുന്ന അനവധി പേർക്ക് ആശ്വാസ നടപടികൾ കൈകൊള്ളാനും ബൈഡൻ തീരുമാനമെടുക്കുമെന്നാണ് അറിയുന്നത്.
ട്രംപ് തീരുമാനിച്ചിരുന്ന പല കാര്യങ്ങളിലും പൊളിച്ചെഴുത്തുണ്ടാകും. ഈ രീതിയില്‍ മാറ്റങ്ങളുണ്ടാക്കുന്ന 17 ഉത്തരവുകളില്‍ ബൈഡന്‍ ഉടന്‍ ഒപ്പുവയ്ക്കുമെന്നാണ് അറിയുന്നത്. പ്രകൃതിയെ സംരക്ഷക്കുന്നതിനായുള്ള പല നിയന്ത്രണങ്ങളും ട്രംപ് ഇല്ലാതാക്കിയിരുന്നു. ആ നിയന്ത്രണങ്ങൾ തിരികെ കൊണ്ടുവരാന്‍ ബൈഡന്‍ ഒരുങ്ങുമെന്നാണ് വിവരം.
കോവിഡ് പ്രതിരോധം ശക്‍തമാക്കാനുള്ള നടപടികള്‍ ആദ്യം തന്നെ കൈക്കൊള്ളും. സമ്പദ്‌വ്യവസ്ഥയിലും വലിയ ചലനങ്ങളുണ്ടാആക്ക്ക്കൂണ്ണാ മ്മാആടാങ്ങ്ങ്ങാള്‍ക്ക് ജോ ബൈഡന്‍ തയ്യാറായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.