സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 3 ഒക്‌ടോബര്‍ 2024 (13:03 IST)
ഇറാന്റെ ആണവകേന്ദ്രങ്ങളില്‍ ആക്രമണം വേണ്ടെന്ന് ഇസ്രായേലിന് മുന്നറിയിപ്പുമായി അമേരിക്ക. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനാണ് ഇസ്രായേലിന് മുന്നറിയിപ്പ് നല്‍കിയത്. അത്തരത്തിലൊരു നീക്കം ഉണ്ടായാല്‍ അമേരിക്കയുടെ പിന്തുണ ഉണ്ടാകില്ലെന്നും കഴിഞ്ഞ ദിവസം ജോ ബൈഡന്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ഇസ്രായേല്‍ ലക്ഷ്യം വയ്ക്കുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ജോബൈഡന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, യുകെ അടങ്ങുന്ന ജി 7 സഖ്യകക്ഷികളുമായി സംസാരിച്ച ശേഷമാണ്
അമേരിക്ക പ്രതികരണം നടത്തിയത്. ഹമാസിന്റെയും ഹിസ്ബുള്ളയുടേയും നേതാക്കളെ ഇസ്രായേല്‍ വക വരുത്തിയതിനുള്ള പ്രതികാരമായിട്ട് നിരവധി ബാലിസ്റ്റിക് മിസൈലുകള്‍ ഇസ്രായേലി മേഖലയിലേക്ക് കഴിഞ്ഞദിവസം ഇറാന്‍ അയച്ചിരുന്നു.