അഭിറാം മനോഹർ|
Last Modified വ്യാഴം, 26 സെപ്‌റ്റംബര്‍ 2024 (11:23 IST)
യു എസ് മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡൊണാള്‍ഡ് ട്രംപിനെ വധിക്കാന്‍ ഇറാന്‍ രഹസ്യ പദ്ധതികള്‍ മെനയുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇറാന്‍ ഭീഷണിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ദേശീയ ഇന്റലിജന്‍സ് ഡയറക്ടറുടെ ഓഫീസാണ് ട്രംപിന് കൈമാറിയത്. ട്രംപിനെ വധിച്ച് യുഎസില്‍ രാഷ്ട്രീയ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാണ് ഇറാന്‍ ലക്ഷ്യമിടുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇറാന്റെ ശ്രമങ്ങളെല്ലാം പാളിയെങ്കിലും ഇനിയും ശ്രമം തുടരുമെന്ന് ട്രംപ് സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ശേഷം 2 തവണയാണ് ട്രംപിനെതിരെ വധശ്രമങ്ങള്‍ നടന്നത്. എന്നാല്‍ ഇതില്‍ ഇറാന് പങ്കില്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.