1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Jo Biden against Russia

'ഇത് റഷ്യയുടെ നാശത്തിന്'; മുന്നറിയിപ്പുമായി ജോ ബൈഡന്‍

Jo Biden
റഷ്യയ്ക്ക് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. യുക്രൈനില്‍ അധിനിവേശം നടത്തികൊണ്ടിരിക്കുന്ന റഷ്യക്കെതിരെ കൂടുതല്‍ കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ബൈഡന്‍ പറഞ്ഞു. യുദ്ധം തിരഞ്ഞെടുത്ത റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുതിനും അദ്ദേഹത്തിന്റെ രാജ്യവും പ്രത്യാഘാതം അനുഭവിക്കേണ്ടിവരും. പുതിന്‍ അതിക്രമിയാണെന്നും ബൈഡന്‍ വിശേഷിപ്പിച്ചു. അതേസമയം, യുക്രൈനിലേക്ക് യുഎസ് സൈന്യത്തെ അയക്കില്ലെന്നും എന്നാല്‍ നാറ്റോ രാജ്യങ്ങളുടെ ഓരോ ഇഞ്ച് പ്രദേശവും പ്രതിരോധിക്കുമെന്നും ബൈഡന്‍ വ്യക്തമാക്കി. അന്താരാഷ്ട്ര വേദിയില്‍ പുതിന്‍ പരിഹാസ്യനാകുമെന്നും ബൈഡന്‍ പറഞ്ഞു.
 
അടുത്ത ലേഖനം
വിവാഹപ്രായമുയർത്താനുള്ള കേന്ദ്രനീക്കത്തെ പിന്തുണയ്ക്കാതെ ആർഎസ്എസ്