ലോസാഞ്ചലസ്|
Last Modified ഞായര്‍, 14 ഡിസംബര്‍ 2014 (15:42 IST)
കുറ്റവാളികളുടെ പേടിസ്വപ്നമായ ജെയിംസ് ബോണ്ടിന് നേരെയും സൈബര്‍ ആക്രമണം. സോണി പിക്‌ചേഴ്‌സിന്റെ കമ്പ്യൂട്ടര്‍ ശൃംഖലയില്‍ കടന്നുകയറി പുതിയ ജെയിംസ് ബോണ്ട് ചിത്രമായ സ്‌പെക്റ്ററിന്റെ തിരക്കഥ മോഷ്ടിച്ചിരിക്കുകയാണ് ഹാക്കര്‍മാര്‍.
ഷൂട്ടിംഗ് ജോലികള്‍ ആരംഭിച്ച സ്‌പെക്റ്ററിന്റെ തിരക്കഥയും ഹാക്കര്‍മാര്‍ യല്‍ ഷെയറിംഗ് സൈറ്റുകളിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്.
ഇതുകൂടാതെ റിലീസ് ചെയ്യാനിരുന്ന പുതിയ ചിത്രങ്ങളും ഹക്കര്‍മാര്‍
ഷെയറ് ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സോണി പിക്‌ചേഴ്‌സിന്റെ ഫ്യൂറി, സ്റ്റില്‍ എലൈസ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ ഒറിജിനല്‍ പതിപ്പുകളാണ് ഹാക്കര്‍മാര്‍ പുറത്തെത്തിച്ചത്.
ഉത്തര കൊറിയയുടെ നേതാവ് കിം ജോങ് യുന്നിനെ കുറിച്ച് സോണി നിര്‍മിച്ച ദ ഇന്റര്‍വ്യൂ എന്ന ചിത്രം നിര്‍മ്മിച്ചിരുന്നു. അതിനാല്‍
ഉത്തരകൊറിയയാണ്
സൈബര്‍ ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം ഉയര്‍ന്നിരിന്നു. നവംബര്‍ ആറിനാണ് സ്‌പെക്റ്ററിന്റെ റിലീസ്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.