ആന്റി ഹാക്കര്‍മാരുമായി നേവി തയ്യാറെടുക്കുന്നു

കൊച്ചി| vishnu| Last Modified ബുധന്‍, 16 ജൂലൈ 2014 (14:45 IST)
രാജ്യത്തിന്റെ സൈനിക രഹസ്യങ്ങളും മറ്റും പാക്കിസ്ഥാന്‍ ചൈന എന്നീ രാജ്യങ്ങള്‍ ചോര്‍ത്തുന്നത് തടയുന്നതിനായി ഇന്ത്യന്‍ നാവിക സേന ആന്റി ഹാക്കിങ്ങ് വിങ്ങിന് രൂപം നല്‍കുന്നു. ഇതിനുള്ള പ്രാരംഭഘട്ട നടപടികള്‍ നാവികസേന തുടങ്ങിക്കഴിഞ്ഞതായാണ് വിവരം.

സൈബര്‍ സ്‌പെയ്‌സ്, കമ്പ്യൂട്ടര്‍ അതിഷ്ഠിത ആശയവിനിമയങ്ങള്‍, ഭീകരവാദികളുടെ സൈബര്‍ കടന്നുകയറ്റം തുടങ്ങി വിവിധതല സേവനങ്ങളാണ് പ്രത്യേക ആന്റി ഹാക്കിങ്ങ് വിഭാഗം നിരീക്ഷിക്കുക. വനിതകളടക്കമുള്ള വിവരസാങ്കേതികവിദ്യാരംഗത്തെ എഞ്ചിനീയര്‍മാരടങ്ങുന്ന പ്രതിഭാസംഘത്തെ നേവി നിയമിക്കും.

പാക്കിസ്ഥാന്‍, ചൈന എന്നിവിടങ്ങളില്‍നിന്ന് കുറച്ചുകാലമായി സൈബര്‍ ആക്രമണങ്ങളേ നേരിടുന്നുണ്ട്. ഏറെനാളായി ഇത് വര്‍ദ്ധിച്ചുവരുന്നതാണ് നടപടികളെടുക്കാന്‍ നാവിക സേന തീരുമാനിച്ചത്. ഏഴിമല നാവികസേന അക്കാദമിയില്‍ ആയിരിക്കും ഇവര്‍ക്ക് പരിശീലനം നല്‍കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :