അമേരിക്കയിലെ കുപ്രസിദ്ധ ഹാക്കറിനെ കോടതി വെറുതെ വിട്ടു

വാഷിങ്ടണ്‍| VISHNU.NL| Last Modified വ്യാഴം, 29 മെയ് 2014 (16:42 IST)
അമേരിക്കന്‍ ഐക്യ നാടുകള്‍ ഉള്‍പ്പടെയുള്ള പാശ്ചാത്യ ശക്തികളുടെ അന്വേഷണ സംഘങ്ങള്‍ക്ക് തിരാതലവേദന നല്‍കിയ ഹാക്കര്‍ സാബു എന്ന അപരനാമമുള്ള ഹെക്ടര്‍ സേവ്യറിനേ കോടതി വെറുതേ വിട്ടു. 50 ദശലക്ഷം ഡോളര്‍ നഷ്ടമുണ്ടാക്കിയ 250 ഓളം ഹാക്കിങ്ങ്‌ കേസുകളില്‍ നിന്നാണ്‌ ഇയാളെ മോചിപ്പിച്ചത്‌.

ഹാക്കിങ്ങ്‌ രംഗത്തെ ഭീകരന്‍ എന്നാണ്‌ ഇയാള്‍ അറിയപ്പെട്ടിരുന്നത്‌. അനോണിമസ്‌, ലുസ്സെക്ക്‌ പോലുള്ള ഹാക്കിങ്ങ്‌ പ്രസ്ഥാനങ്ങളിലും ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നു. മൂന്ന്‌ വര്‍ഷം മുന്‍പാണ്‌ ഇയാള്‍ എഫ്ബിഐയുടെ പിടിയിലായത്‌.

എഫ്ബിഐ ഹാക്കിങ്ങ്‌ അറ്റാക്കുകളുടെ കുരുക്ക്‌ അഴിക്കാന്‍ സഹായിക്കണം എന്ന ധാരണയിലാണ്‌ മാന്‍ഹാട്ടണ്‍ കോടതി ഇയാളെ വെറുതെ വിട്ടത്‌.

ഇയാള്‍ എഫ്ബിഐക്ക്‌ തടവില്‍ കിടന്ന്‌ നല്‍കിയ സഹായം കൂടി കണക്കിലെടുത്താണ്‌ കൊടതി ഇയാള്‍ക്ക് ശിക്ഷ ഇളവു ചെയ്തത്. 26 വര്‍ഷം തടവ് ലഭിക്കേണ്ടിയിരുന്ന കുറ്റമാണ് ഇയാള്‍ ചെയ്തിരുന്നത്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഏഴ്‌ മാസത്തെ ശിക്ഷ സാബു അനുഭവിക്കേണ്ടി വരും എന്നു മാത്രം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :