യമന്‍: വിമാന സര്‍വീസുകള്‍ ഇന്ന് അവസാനിപ്പിക്കും, കടല്‍ വഴിയുള്ള രക്ഷാപ്രവര്‍ത്തനം തുടരും

   യമന്‍ പ്രശ്‌നം , ആഭ്യന്തരയുദ്ധം , യമന്‍ - സൌദി
സന| jibin| Last Modified ബുധന്‍, 8 ഏപ്രില്‍ 2015 (09:21 IST)
ആഭ്യന്തരയുദ്ധം രൂക്ഷമായ യമനിലെ സനയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ ഇന്ന് അവസാനിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ ബാക്കിയുള്ള ഇന്ത്യക്കാരെ കപ്പലില്‍ രക്ഷപ്പെടുത്തും. രക്ഷപെടാന്‍ ആഗ്രഹിക്കുവരെ ഇന്നുതന്നെ ഒഴിപ്പിക്കുമെന്നും വിദേശകാര്യ വക്താവ് അറിയിച്ചു. കടല്‍ വഴിയുള്ള രക്ഷാപ്രവര്‍ത്തനം തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.

വിവിധ സ്ഥലങ്ങളിലായി കഴിയുന്ന ഇവരെ ഇന്ത്യയിലെത്തിക്കാന്‍ രണ്ടു ദിവസമെങ്കിലും വേണ്ടിവരും. അതേസമയം തിരിച്ചുപോരാന്‍ തയാറുള്ള ആയിരത്തോളം പേര്‍ കൂടി യമനില്‍ അവശേഷിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവിധ സ്ഥലങ്ങളിലായി കഴിയുന്ന ഇവരെ ഇന്ത്യയിലെത്തിക്കാന്‍ രണ്ടു ദിവസമെങ്കിലും വേണ്ടിവരും. ഇതേസമയം യമന്‍ - സൌദി അതിര്‍ത്തി പ്രദേശമായ സാദയിലെ അല്‍സലാം ആശുപത്രിയിലുള്ള 86 ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്.
സനയില്‍നിന്നുള്ള 600 പേരടക്കം 700 ഇന്ത്യക്കാരെയാണ് ഇന്നലെ ജിബൂത്തിയിലെത്തിച്ചത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :