കൊച്ചി|
jibin|
Last Modified ശനി, 14 ജൂണ്‍ 2014 (09:51 IST)
ഇറാക്ക് നടക്കുന്ന ആഭ്യന്തരയുദ്ധം മൂലം മുന്നേറിയ ഇന്ത്യൻ ഓഹരി വിപണി ഇന്നലെ വൻ നഷ്‌ടത്തിലേക്ക് കൂപ്പുകുത്തി. ബോംബെ ഓഹരി സൂചിക (സെൻസെക്‌സ്) ഇന്നലെ ഒരുവേള വീണത് നാന്നൂറ് പോയിന്റലധിം നഷ്‌ടത്തിലേക്കാണ്.
വ്യാപാരം അവസാനിക്കുമ്പോൾ 348 പോയിന്റ് നഷ്‌ടത്തോടെ 25,228 എന്ന സ്ഥിതിയിലാണ് സെൻസെക്‌സ്. ഒരുവേള 7,525 വരെ താഴ്‌ന്ന ദേശീയ ഓഹരി സൂചിക (നിഫ്‌റ്റി) ഇന്നലെ 107 പോയിന്റ് നഷ്‌ടത്തോടെ 7,542ലും വ്യാപാരം പൂർത്തിയാക്കി.
പ്രധാന എണ്ണ ഉത്പാദക രാജ്യങ്ങളിലൊന്നായ ഇറാഖിൽ വിമതർ രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ
മൊസൂൾ പിടിച്ചടക്കിയതോടെ, എണ്ണ വിതരണം തടസപ്പെടുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്.
തുടർന്ന്, ഇന്നലെ ക്രൂഡ് ഓയിൽ വില ബാരലിന് 0.65 ശതമാനം 107.09 ഡോലറിലെത്തി. കഴിഞ്ഞ ഒമ്പത് മാസത്തിനിടെ ക്രൂഡ് ഓയിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വിലയാണിത്.