ലണ്ടന്‍|
Last Modified ബുധന്‍, 9 ജൂലൈ 2014 (16:15 IST)
സിറിയയില്‍ ആഭ്യന്തരയുദ്ധം നടത്തുന്ന ബ്രിട്ടീഷ് തീവ്രവാദിക്ക് നല്‍കാനുള്ള പണം അടിവസ്ത്രത്തിനുള്ളില്‍ കടത്താന്‍ ശ്രമിച്ച വിദ്യാര്‍ഥിനി പിടിയില്‍.
നവാല്‍ എംസാദ് (27) എന്ന ബ്രിട്ടീഷ് വിദ്യാര്‍ഥിനിയെയാണ് ഹീത്രുവില്‍ വച്ച് 20,000 യൂറോയുമായി അറസ്റ്റ് ചെയ്തത്. ഹീത്രുവില്‍ നിന്ന് ഇസ്താംബൂളിലേക്ക് പോകുകയായിരുന്ന വിമാനത്തില്‍ കയറാന്‍പോകുമ്പോഴാണ് ഇവര്‍ പിടിയിലായത്. ഫിലിമില്‍ പൊതിഞ്ഞ പണം അടിവസ്ത്രത്തിനുള്ളില്‍ സൂക്ഷിച്ചുവച്ചിരിക്കുകയായിരുന്നു.
നോര്‍ത്ത് ലണ്ടനിലെ ഹോളോവേ സ്വദേശിയായ എംസാദ് സിറിയയില്‍ പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്ന അമല്‍ എല്‍വഹാബിയുടെ അടുത്ത സുഹൃത്താണെന്നും അവര്‍ക്ക് പണമെത്തിച്ചുകൊടുക്കാനുള്ള കാരിയറായി പ്രവര്‍ത്തിക്കുകയാണെന്നും പൊലീസ് വെളിപ്പെടുത്തി.