ഗാസ സുരക്ഷാ വേലിക്ക് സമീപം ബന്ധികളാക്കിയവരെ മിന്നല്‍ ആക്രമണത്തിലൂടെ ഇസ്രായേല്‍ സൈന്യം രക്ഷപ്പെടുത്തി

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 13 ഒക്‌ടോബര്‍ 2023 (16:48 IST)
ഗാസ സുരക്ഷാ വേലിക്ക് സമീപം ബന്ധികളാക്കിയവരെ മിന്നല്‍ ആക്രമണത്തിലൂടെ ഇസ്രായേല്‍ സൈന്യം രക്ഷപ്പെടുത്തി. ബന്ധികളാക്കിയ 250 ഓളം പേരെയാണ് രക്ഷപ്പെടുത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ ഇസ്രയേല്‍ പ്രതിരോധ സേന പുറത്തുവിട്ടിട്ടുണ്ട്. കൂടാതെ ആക്രമണത്തില്‍ ഹമാസ് ദക്ഷിണ നാവിക വിഭാഗത്തിന്റെ കമാന്‍ഡര്‍ മുഹമ്മദ് അബു അലി ഉള്‍പ്പെടെ അറുപതോളം ഭീകരരെ വധിച്ചു. 26 പേരെ പിടികൂടുകയും ചെയ്തു.

അതേസമയം ചൈനയില്‍ ഇസ്രായേല്‍ നയതന്ത്രജ്ഞന് കുത്തേറ്റു. ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇത് ഭീകരാക്രമണം ആണെന്ന് സംശയിക്കുന്നതായും ഇസ്രായേല്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. പരിക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം വിവിധ രാജ്യങ്ങളിലെ ഇസ്രയേല്‍ പൗരന്മാര്‍ക്കും ജൂതന്മാര്‍ക്കും നേരെ ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :