അനുബന്ധ വാര്‍ത്തകള്‍
- വയനാട് ദുരന്തം: ബന്ധുകള്‍ തിരിച്ചറിഞ്ഞ മൃതദേഹങ്ങളുടെ എണ്ണം 172, ബന്ധുക്കള്‍ക്ക് കൈമാറിയത് 135 മൃതദേഹങ്ങള്‍
- രക്ഷാപ്രവര്‍ത്തര്‍ക്ക് ആവശ്യമായ ഭക്ഷണം പാചകം ചെയ്ത് കൃത്യമായി എത്തിക്കുന്നുണ്ട്; വ്യാജപ്രചരണം നടത്തരുതെന്ന് കളക്ടറുടെ താക്കീത്
- ചാലിയാര്‍ പുഴയില്‍ നിന്നും തീരങ്ങളില്‍ നിന്നും ഇതുവരെ കണ്ടെത്തിയത് 73 മൃതദേഹങ്ങളും 128 ശരീരഭാഗങ്ങളും
- ഉരുള്‍പൊട്ടല്‍ ദുരന്തം: തിരിച്ചറിയാന്‍ സാധിക്കാത്ത ശരീരങ്ങളുടെ സാമ്പിളുകള്‍ ഡിഎന്‍എ പരിശോധനയ്ക്കായി എടുത്തു
- അതിതീവ്ര മഴയുടെ പ്രവചനം മെച്ചപ്പെടുത്താന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീസിനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി
ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു; ഒരു മാസത്തിനിടെ തകര്‍ന്നത് 11 സ്‌കൂളുകള്‍
ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. കൂടാതെ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റ പലരുടെയും നില ഗുരുതരമെന്നാണ് റിപ്പോര്‍ട്ട്. പടിഞ്ഞാറന്‍ ഗാസയില്‍ ഐക്യരാഷ്ട്രസഭ നടത്തുന്ന സ്‌കൂളുകളിലാണ് ഇസ്രയേല്‍ ബോംബാക്രമണം നടത്തിയത്. ഈ സ്‌കൂളുകള്‍ അഭയാര്‍ത്ഥി ക്യാമ്പുകകളായി പ്രവര്‍ത്തിക്കുകയായിരുന്നു. മരണപ്പെട്ടവരില്‍ കുട്ടികളും ഉള്‍പ്പെടുന്നു. ഒരു മാസത്തിനിടെ ഇസ്രായേല്‍ ഗാസയില്‍ തകര്‍ത്തത് 11 സ്‌കൂളുകളാണ്. ഇതുവരെ 150 ഓളം പേരാണ് ഇവിടെ കൊല്ലപ്പെട്ടത്.
യുദ്ധം ഉണ്ടായതിന് പിന്നാലെ അഭയാര്‍ത്ഥികളാക്കപ്പെട്ടവരാണ് ഇവിടെ താമസിച്ചു വന്നിരുന്നത്. അതേസമയം തങ്ങള്‍ ഹമാസിന്റെ കമാന്‍ഡ് കേന്ദ്രങ്ങളാണ് ആക്രമിച്ചതെന്നാണ് ഇസ്രയേല്‍ പറയുന്നത്. ആക്രമണത്തില്‍ ഹാസന്‍ സലാമ, അല്‍നാസര്‍ സ്‌കൂളുകള്‍ പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്.