ഒമിക്രോണിന് പിന്നാലെ പുതിയ വൈറസ് സാന്നിധ്യം, ഇസ്രായേലിൽ ആശങ്ക പടർത്തി ഫ്ലൊറോണ

അഭിറാം മനോഹർ| Last Modified ഞായര്‍, 2 ജനുവരി 2022 (10:16 IST)
തരംഗത്തിനിടെ ആശങ്ക പടർത്തി ഇസ്രായേലിൽ പുതിയ വൈറസ് സാന്നിധ്യം. കൊവിഡും ഫ്ലൂവും ചേർന്നുണ്ടാകുന്ന രോഗാവസ്ഥയാണ് ഇസ്രായേലിൽ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. റാബിൻ മെഡിക്കൽ സെന്‍ററിൽ പ്രവേശിപ്പിച്ച ഗർഭിണിയിലാണ് രോഗം സ്ഥിരീകരിച്ചത്.

രോഗിയില്‍ ഗുരുതരമായ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്ന് ഡോക്‌ടർമാർ അറിയിച്ചു. കൂടുതൽ പേരിൽ വൈറസ് പടരാൻ സാധ്യതയുള്ളതായി ഇസ്രായേൽ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് നാലാം ഡോസ് വാക്സീനേഷൻ പുരോഗമിക്കുന്നതിനിടെയാണ് പുതിയ രോഗ ഭീഷണി.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :