1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. More than 25000 new covid cases in 24 hours

രാജ്യത്തെ കൊവിഡ് കേസുകൾ കുതിച്ചുയരുന്നു, പ്രതിദിന കേസുകൾ വീണ്ടും കാൽ ലക്ഷം പിന്നിട്ടു

കൊവിഡ്
രാജ്യത്ത് ആശങ്കയുയർത്തി കൊവിഡ് കേസുകളിൽ കുതിപ്പ് തുടരുന്നു. 24 മണിക്കൂറിനിടെ ഇരുപത്തി ഏഴായിരത്തിൽപരം കൊവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഒരാഴ്ചയ്ക്കിടെ നാലിരട്ടി വർധനയാണ് രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ ഉണ്ടായത്. മഹാരാഷ്ട്രയിൽ പ്രതിദിന രോഗികൾ പതിനായിരത്തിനടുത്താണ്.
 
മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 9,170 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ദില്ലിയിൽ പ്രതിദിന കോവിഡ് കേസുകളിൽ 51 ശതമാനം വർധനയുണ്ടായി. 24 മണിക്കൂറിനിടെ 2,716 കേസുകളാണ് സ്ഥിരീകരിച്ചത്. കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ പശ്ചിമ ബംഗാൾ, ഹരിയാന, തെലങ്കാന സർക്കാരുകൾ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനിച്ചു.
 
അടുത്ത ലേഖനം
ബുർജ് ഖലീഫയിൽ പുതുവർഷം ആഘോഷിച്ച് വിഘ്‌നേശ് ശിവനും നയൻതാരയും