വിഷം കലര്‍ന്ന ഭക്ഷണം കഴിച്ച് 45 ഐ എസ് ഭീകരര്‍ മരിച്ചു; കൊലപാതകമെന്ന് സംശയം

മൊസൂൾ:| Last Modified വ്യാഴം, 9 ജൂലൈ 2015 (16:26 IST)
ഇറാഖിൽ ഇഫ്താർ വിരുന്നിനിടെ വിഷം കലര്‍ന്ന ഭക്ഷണം കഴിച്ച് 45 മരിച്ചു.145 ഐസിസ് അംഗങ്ങളാണ് നോമ്പുതുറയ്ക്ക് പങ്കെടുത്തത്. ഇവരിൽ 45 പേർ ആഹാരം കഴിച്ച് അൽപസമയത്തിനുളളിൽ വീണു മരിക്കുകയായിരുന്നു. ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച മറ്റുള്ളവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ചൊവ്വാഴ്ച വൈകുന്നേരം സംഘടിപ്പിച്ച നോമ്പുതുറ സംഗമത്തിലാണ് ഇവർ പങ്കെടുത്തത്.
വിഷം കലർന്ന ആഹാരമാണ് മരണ കാരണമെന്ന് ഖുർദിഷ് പാർട്ടിയുടെ വക്താവിനെ ഉദ്ധരിച്ച് ഒരു ഇറാഖി മാധ്യമം റിപ്പോർട്ട് ചെയ്തു. ഭീകരരെ കൊല്ലാന്‍ ബോധപൂര്‍വ്വം ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയതാണെന്ന സംശയം ശക്തമായിട്ടുണ്ട്. ഇതിന് മുന്‍പും
സമാനമായ രീതിയില്‍ ഭക്ഷണത്തില്‍ വിഷം കലര്‍ത്തി ഐഎസ് ഭീകരരെ കൊലപ്പെടുത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :