അമേരിക്കയില്‍ യുദ്ധവിമാനവും യാത്രാവിമാനവും കൂട്ടിയിടിച്ചു തകര്‍ന്നു, രണ്ടുപേര്‍ കൊല്ലപ്പെട്ടു

വാഷിങ്ടണ്‍| VISHNU N L| Last Modified ബുധന്‍, 8 ജൂലൈ 2015 (14:54 IST)
അമേരിക്കന്‍ വ്യോമസേനയുടെ യുദ്ധവിമാനവും ചെറുയാത്രാവിമാനവും കൂട്ടിയിടിച്ച് രണ്ട്പേര്‍ കൊല്ലപ്പെട്ടു. വ്യോമസേനയുടെ എഫ്-16 വിമാനവും രണ്ടുപേര്‍ക്ക് മാത്രം യാത്ര ചെയ്യാവുന്ന സെസ്‌ന സി 150 വിമാനവുമാണ് ആകാശത്ത് കൂട്ടിയിടിച്ചത്.
അമേരിക്കയിലെ സൗത്ത് കരോലീനയില്‍ നിന്നും എഫ്-16 വിമാനം പതിവ് പരീക്ഷണപ്പറക്കല്‍ നടത്തവേയാണ് അപകടം.

യാത്രാവിമാനത്തില്‍
ഉണ്ടായിരുന്ന രണ്ടുപേരാണ് കൊല്ലപ്പെട്ടത്. യുദ്ധവിമാനത്തിന്റെ പൈലറ്റ്
രക്ഷപ്പെട്ടു. ഇടിയുടെ ആഘാതത്തില്‍ കത്തുപിടിച്ച
വിമാനങ്ങള്‍ അപകട സ്ഥലത്തു നിന്നും ഏഴ് മൈല്‍ അകലെയുള്ള ഒരു സ്വകാര്യ തോട്ടത്തിലാണ് തകര്‍ന്നു വീണത്.
കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :