അലെപ്പോ|
Last Modified ശനി, 27 ഡിസംബര്‍ 2014 (13:51 IST)
ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികളുടെ ശക്തി കേന്ദ്രങ്ങളില്‍ സിറിയ സൈനിക നടപടി ശക്തമാക്കി. തീവ്രവാദികളുടെ ശക്തികേന്ദ്രങ്ങളില്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 45 പേര്‍ കൊല്ലപ്പെട്ടു.അലെപ്പോയ്ക്ക് സമീപം അല്‍ ബാബ്, ക്വബസീന്‍ എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്. കൊല്ലപ്പെട്ടവരില്‍ ഏറെയും സാധാരണക്കാരാണെന്നും റിപ്പോര്‍ട്ടുണ്ട്.
ഐ.എസ് ഭൂരിപക്ഷ കേന്ദ്രങ്ങളാണ് ഇതെങ്കിലും ജനവാസ കേന്ദ്രങ്ങളായതിനാലാണ് ഇത്രയധികം സാധാരണക്കാര്‍ കൊല്ലപ്പെട്ടത്. അതേ സമയം ഈ ആക്രമണത്തേക്കുറിച്ചുള്ള വാര്‍ത്തകള്‍ സിറിയന്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പൊര്‍ട്ട് ചെയ്തിട്ടില്ല. വിമാനങ്ങളിലും ഹെലികോപ്ടറുകളിലുമായി വ്യാഴാഴ്ച മുതലാണ് ആക്രമണം ശക്തമാക്കിയത്. മേഖലയില്‍ ഏതാനും നാളുകളായി സൈന്യം ആക്രമണം ശക്തമാക്കി വരികയാണെന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ പറയുന്നു.
പ്രസിഡന്റ് ബാഷര്‍ അല്‍ അസാനിനെതിരെ 2011 മുതല്‍ ആഭ്യന്തര കലാപം നടന്നുവന്നിരുന്ന സിറിയയില്‍ രണ്ടു ലക്ഷം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. 32 ലക്ഷത്തോളം പേര്‍ രാജ്യം വിട്ടു പോയി. 76 ലക്ഷം പേര്‍ രാജ്യത്തുതന്നെ പലയിടങ്ങളിലായി ചിതറിക്കഴിയുന്നതായും റിപ്പോര്‍ട്ടുണ്ട്.