ഐ‌എസ്‌എല്ലിലെ ഇന്ത്യന്‍ താരങ്ങള്‍ വിദേശ ക്ലബ്ബുകളിലേക്ക്

ഐ‌എസ്‌എല്‍, എഫ് സി ഗോവ, കൊല്‍ക്കത്ത
മുംബൈ| VISHNU.NL| Last Modified വ്യാഴം, 25 ഡിസം‌ബര്‍ 2014 (13:15 IST)
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് രാജ്യത്തെ ഫുട്ബോളിന്റെ നിലവാരം ഉയര്‍ത്തുന്നു എന്നതു മാത്രമല്ല ഇന്ത്യന്‍ താരങ്ങള്‍ക്ക് പുതിയ സാധ്യതകള്‍ കൂടി തുറന്നിടുന്നു എന്ന് വാര്‍ത്തകള്‍. ലീഗിലെ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ക്ക് വിദേശ ക്ലബ്ബുകളില്‍ കളിക്കാന്‍ വഴിതുറന്നിരിക്കുന്നു. എഫ് സി ഗോവയുടെ മധ്യ നിര താരമായ റോമിയോ ഫെര്‍ണാണ്ടസിനും കൊല്‍ക്കത്ത പ്രതിരോധനിരതാരം അര്‍ണാബ് മണ്ഡലിനുമാണ് വിദേശ ക്ലബ്ബുകളില്‍ നിന്ന് ക്ഷണം ലഭിച്ചിരിക്കുന്നത്.

റോമിയോയെ ബ്രസീല്‍ ക്ലബ്ബായ പരാനെന്‍സെ ക്ലബ്ബും അര്‍ണാബിനെ സ്പാനിഷ് ക്ലബ്ബായ അത്‌ലറ്റിക്കോ മാഡ്രിഡ് ബി ടീമുമാണ് വിളിച്ചിരിക്കുന്നതെന്നാണ് വിവരം. റോമിയോ ഫെര്‍ണാണ്ടസിനെ ക്ലബ്ബിലെടുക്കാനുള്ള താത്പര്യം കാണിച്ച് പരാനെന്‍സെ ക്ലബ്ബ് അധികൃതരുടെ കത്ത് ഡെംപോ ഗോവ ക്ലബ്ബ് പ്രസിഡന്റ് ശ്രീനിവാസ് ഡെംപോക്ക് ലഭിച്ചു. താരത്തിന് ലോകോത്തര നിലവാരമുള്ള പരിശീലനമാണ് ബ്രസീലിയന്‍ ക്ലബ്ബ് വാഗദാനം ചെയ്തിരിക്കുന്നത്.

കൊല്‍ക്കത്ത ടീമിന്റെ സഹ ഉടമസ്ഥര്‍ കൂടിയാണ് അത്‌ലറ്റിക്കോ മാഡ്രിഡ്. കൊല്‍ക്കത്ത ടീമിനായി 14 കളികളില്‍ സെന്‍ട്രല്‍ ഡിഫന്‍ഡറുടെ റോളില്‍ നടത്തിയ പ്രകടനമാണ് അര്‍ണാബിനു ക്ഷനം ലഭിക്കുന്നതിലേക്ക് വഴിതെളിച്ചത്. സ്പാനീഷ് ലീഗിലെ മൂന്നാം ഡിവിഷന്‍ ക്ലബ്ബാണ് അത്‌ലറ്റിക്കോ മാഡ്രിഡ്. ഇവരുടെ ബി ടീമിലേക്കാണ് അര്‍ണാബിന് ക്ഷണം വന്നിരിക്കുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :