ഞാനൊരു പോരാളി, ചെയ്ത കാര്യങ്ങളില്‍ ഖേദമില്ല; മെഹ്ദി മസൂര്‍

ബംഗളുരു| VISHNU.NL| Last Modified വെള്ളി, 19 ഡിസം‌ബര്‍ 2014 (12:08 IST)
താനൊരു പോരാളിയാണെന്നും ചെയ്ത കാര്യങ്ങളില്‍ ഖേദിക്കുന്നില്ലെന്നും ഐഎസ് ട്വിറ്റര്‍ കേസില്‍ അറസ്റ്റിലായ മെഹ്ദി മസൂര്‍ ബിശ്വാസ്.
കേസുമായി ബന്ധപ്പെട്ട് മെഹ്ദിയെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ഇയാള്‍ ഇത്തരത്തില്‍ പ്രതികരിച്ചത്.

ബംഗളൂരു സിവില്‍ കോര്‍ട്ട് കോംപ്ളക്സിലെ 49-)ം നമ്പര്‍ ഹാളിലെ കോടതിക്കു പുറത്താണ് മെഹ്ദി രു അഭിഭാഷകനോട് ഇങ്ങനെ അഭിപ്രായപ്പെട്ടത്. എന്തിനാണ് ഇങ്ങനെ ചെയ്തത് എന്നായിരുന്നു കോടതിക്കു പുറത്തു വച്ച് അഭിഭാഷകന്‍ ചോദിച്ചത്. ഇതിന് മറുപടി പറയുകയായിരുന്നു അയാള്‍. ഈ സമയത്ത് മെഹ്ദിയുടെ മാതാപിതാക്കളും കോടതിയില്‍ എത്തിയിരുന്നു.

ഐഎസ് ഭീകരര്‍ക്കായി ട്വിറ്റര്‍ അക്കൌണ്ട് നിയന്ത്രിച്ചിരുന്ന മെഹ്ദിയെ ശനിയാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബ്രിട്ടനിലെ ഒരു ചാനലാണ് ഐഎസ് ട്വിറ്റര്‍ അക്കൌണ്ടിനു പിന്നില്‍ ബെംഗളൂരുവിലെ ഒരു എക്സിക്യൂട്ടീവാണെന്ന് വെളിപ്പെടുത്തിയത്. പശ്ചിമ ബംഗാള്‍ സ്വദേശിയായ മെഹ്ദി ബെംഗളൂരുവിലെ ഒരു മള്‍ട്ടി നാഷനല്‍ കമ്പനിയില്‍ എക്സിക്യൂട്ടീവായി ജോലി നോക്കുകയായിരുന്നു.

ഇയാളുടെ ട്വിറ്റര്‍ അക്കൌണ്ട് പിന്തുണ്ടര്‍ന്ന ഇന്ത്യാക്കാരെ രഹസ്യാന്വേഷണ ഏജന്‍സികള്‍ നിരീക്ഷിക്കുന്നുണ്ട്, പലരുടെയും സാമൂഹ്യ മാധ്യമങ്ങളിലുള്ള ഇടപെടലുകള്‍ ഇതിനകം തന്നെ ഏജന്‍സികള്‍ നിരീക്ഷിച്ചു തുടങ്ങിയതായും മെഹ്ദിക്കു സമാനമായ നിലപാടുകളുള്ള പലരേപ്പറ്റിയും വ്യക്തമായ സൂചനകള്‍ ലഭിച്ചതായും വാര്‍ത്തകളുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :