മുംബൈ|
VISHNU.NL|
Last Updated:
ശനി, 20 ഡിസംബര്‍ 2014 (21:07 IST)
മുംബൈ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലെ പുല്‍മൈതാനത്തെ തീപാറിച്ചുകൊണ്ട് നടന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫൈനലില്‍ അത്‌ലറ്റിക്കൊ ഡി കൊല്‍ക്കത്തയ്ക്ക് വിജയം(0 -1 ). മലയാളത്തിന്റെ സര്‍വ അനുഗ്രവും പ്രതീക്ഷകളുമായി കേരള ബ്ലാസ്റ്റേഴ്സ് ടീമും, കോല്‍ക്കത്തയുടെ സ്വന്തം അത്‌ലറ്റിക്കോ ഡി കോല്‍ക്കത്തയും തമ്മില്‍ തീപാറുന്ന പോരാട്ടമാണ് നടന്നത്. മുംബൈ ഡിവൈ പാട്ടീല്‍ സ്റ്റേഡിയം സത്യത്തിക് കേരളത്തിനൊപ്പമായിരുന്നു. ഗാല്ലറിയില്‍ നിറഞ്ഞതില്‍ ഭൂരിഭാഗവും കേരളത്തിന്റെ മഞ്ഞ ജേഴ്സിയായിരുന്നു.
എന്നാല്‍ അവസാന നിമിഷത്തില്‍ മലയാളിയായ മുഹമ്മദ് റഫീഖിലൂടെ കേരളത്തിന്റെ ഗോള്‍ വലകിലുക്കി കൊല്‍ക്കത്ത വിജയം കൊണ്ടുപോയി. റഫീഖിന്റെ ആദ്യ ഗോളായിരുന്നു ഇത്. ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റില്‍ നേടിയ ഗോളിലൂടെ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ഐഎസ്എല്ലിന്റെ പ്രഥമ കിരീടം നേടി. മത്സരത്തിന്റെ അവസാന നിമിഷം കേരളം മികച്ച കളി പുറത്തെടുത്തിരുന്നു.
ആക്രമിച്ചു കളിക്കുകയെന്ന ലക്ഷ്യത്തിലാണു തുടക്കം മുതല്‍ കേരള ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങിയത്. മത്സരത്തിന്റെ തുടക്കം മുതല്‍ കൊല്‍ക്കത്തയേക്കാള്‍ ആക്രമിച്ചു കളിച്ചത് കേരളമാണ്. ഇഷ്താഖ് അഹമ്മദ് പന്ത്രണ്ടാം മിനുട്ടില്‍ കൊല്‍ക്കത്തയുടെ ഗോള്‍ മുഖത്തേക്കു തൊടുത്ത മനോഹരമായ ഒരു കിക്ക് ഗോളി അപോലെ ഏദല്‍ സുരക്ഷിതമായി കൈയ്യിലൊതുക്കിയത് ശ്വാസം വിടാതെയാണ് കാണികള്‍ കണ്ട് നിന്നത്. ഇഞ്ചോടിഞ്ച് ആരാണ് കേമന്‍ എന്ന രീതിയിലാണ് മത്സരം നടന്നത്.
മത്സരത്തിന്റെ ആദ്യ 20 മിനിറ്റ് കളം നിറഞ്ഞ് കളിച്ചത് കേരളമായിരുന്നു. പന്തു കൈവശംവച്ചിരിക്കുന്നതിലും മുന്നില്‍ കേരളം. ഇതിനിടയില്‍
കേരള ബ്ലാസ്റ്റേഴ്സിന്റെ നിര്‍മല്‍ ചെട്രിക്കു റഫറി മഞ്ഞ കാര്‍ഡ് കാട്ടി. പെനാല്‍റ്റി ബോക്സിനു തൊട്ടു മുന്നില്‍വച്ചുള്ള മുഹമ്മദ് റഫിയെ ഫൗള്‍ ചെയ്തതിനാന് വാണിംഗ് ലഭിച്ചത്. തുടര്‍ന്ന് കൊല്‍ക്കത്തയ്ക്ക് ഫ്രീകിക്ക് അനുവദിച്ചെങ്കിലും ഗോള്‍ നേടാന്‍ അവര്‍ക്ക് സാധിച്ചില്ല. 34ാം മിനിറ്റില്‍ വീണ്ടും ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍ മുഖത്ത് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ ആക്രമണം. സെക്കന്റുകളുടെ ഇടവേളയില്‍ തുടരെയുണ്ടായ രണ്ട് ആക്രമണങ്ങളും കേരള ഗോളി ഡേവിഡ് ജയിംസ് സമര്‍ഥമായി ചെറുത്തു.
ഇത്രയും നേരം ഗോള്‍ നേടാനാകാത്തത് ഇരു ടീമുകളേയും സമ്മര്‍ദ്ദത്തിലാക്കി എന്നത് അവരുടെ ശരീര ഭാഷയില്‍ നിന്ന് വ്യക്തമായിരുന്നു. പരസ്പരം ആക്രമിച്ച് കളിക്കാന്‍ ഇതോടെ ഇരു ടീമുകളിം ആരംഭിച്ചു. മത്സരത്തിന്റെ ആവേശം ഏറി വരുന്നതോടെ ആക്രണത്തിനും മൂര്‍ച്ചയേറി. അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ ഒഫെന്റസ് നേറ്റോയ്ക്ക് പെനാല്‍റ്റി ഏരിയയില്‍ വച്ചു ചോപ്രയെ ഫൗള്‍ ചെയ്തതിന് റഫറി മഞ്ഞകാര്‍ഡ് കാട്ടി. എന്നാല്‍ കേരളത്തിനു ലഭിച്ച ഫ്രീ കിക്ക് മുതലാക്കാന്‍ കേരള താരങ്ങള്‍ക്കായില്ല. പന്ത് ഗോള്‍ പോസ്റ്റിനു പുറത്തേക്കു പോയി.
ഇതിനിടെ റഫറിയോടു തര്‍ക്കിച്ചതിന് അത്‌ലറ്റിക്കോ താരം ജോസ്മിക്കു മഞ്ഞ കാര്‍ഡ്. ഫ്രീ കിക്കുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണു റഫറിയുടെ വാണിങ്ങിലെത്തിയത്. ഇഞ്ചോടിഞ്ചു പോരാട്ടത്തിന്റെ ആദ്യ പകുതി തുടര്‍ന്ന് സമനിലയില്‍ പിരിഞ്ഞു. ആര്‍ക്കും ഗോള്‍ നേടാനായില്ല. എങ്കിലും ആദ്യപകുതി കളം നിറഞ്ഞ് കളിച്ചത് കേരളമായിരുന്നു. എന്നാല്‍ മത്സരത്തിന്റെ രണ്ടാം പകുതിയില്‍ കൊല്‍ക്കത്ത മൈതാനം നിറഞ്ഞു കളിക്കാന്‍ തുടങ്ങി. പന്തടക്കത്തില്‍ കേരളത്തിനേക്കാള്‍ മുന്നില്‍ കൊല്‍ക്കത്ത മുന്നേറി. കേരളത്തിന്റെ കോര്‍ട്ടിലാണ് അധിക സമയവും കളി നടന്നത്.
എന്നാല്‍ ഇതിനു മറുപടിയായി കേരളം കൊല്‍ക്കത്തയുടെ ഗോള്‍മുഖത്തേക്ക് തുടര്‍ച്ചയായി മൂന്നുതവണ തീയുണ്ടകള്‍ പോലെ ആക്രമണം നടത്തി. ഒരോന്നും ഗോളെന്ന് ഉറപ്പിച്ച് കാണികള്‍ ആരവങ്ങള്‍ ഉയര്‍ത്തുമ്പോള്‍ അവയൊക്കെ കൊല്‍ക്കത്തയുടെ ഗോളി മനോഹരമായി സേവ് ചെയ്തു. എന്നാല്‍ 55-)ം
മിനിറ്റില്‍ കേരളത്തിന് സുവര്‍ണാവസരം ലഭിച്ചു. ഗോളിയെ മാത്രം മുന്‍നിര്‍ത്തി മധ്യനിര പിന്നിട്ട് ഇയാന്‍ ഹ്യൂമിന്റെ മുന്നേറിയെങ്കിലും പെനാല്‍റ്റി ബോക്സിലുണ്ടായ പിഴവ് ബ്ലാസ്റ്റേര്‍സിന്റെ മോഹങ്ങള്‍ തല്ലിക്കെടുത്തി.
ഇതിനിടെ
കളിയുടെ 56-)ം മിനുട്ടീല്‍ മൈക്കല്‍ ചോപ്രയെ ഫൗള്‍ ചെയ്തതിനു ബോര്‍ജയ്ക്കു മഞ്ഞ കാര്‍ഡ് ലഭിച്ചു. ചോപ്രയേ ബോര്‍ജ പുറകില്‍ നിന്ന് വലിക്കുകയായിരുന്നു. തൊട്ടുപിന്നാലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ജിന്‍ഗാന് മഞ്ഞ കാര്‍ഡ്. മത്സരത്തിലെ ആറാമത്തെ മഞ്ഞ കാര്‍ഡാണിത്. ഇരുടീമുകള്‍ക്കും കിട്ടിയ അവസരങ്ങള്‍ ഗോളാക്കി മാറ്റാന്‍ കഴിയാതിരുന്നതിന്റെ പിരിമുറക്കം കാണികളിലേക്കും പടര്‍ന്നു. മത്സരം ഗോള്‍ രഹിത സമനിലയിലേക്ക് പോയേക്കുമോ എന്ന് വരെ എല്ലാവര്‍ക്കും തോന്നി.
ഇതിനിടെ ഫൈനല്‍ മത്സരത്തിലെ ആദ്യ ചെയ്ഞ്ച് നടന്നു.
കൊല്‍ക്കത്തയുടെ മുഹമ്മദ് റാഫിക്കു പകരക്കാരനായി റാഫിഖ് കളിക്കാനിറങ്ങി. അത്‌ലറ്റിക്കോ കൊല്‍ക്കത്ത ടീമിലെ മലയാളി താരമാണു മുഹമ്മദ് റാഫി.
തൊട്ടു പിന്നാലെ ഹെറിയോ ഫൊര്‍കാഡോയ്ക്കു പകരം ബ്ലാസ്റ്റേഴ്സ് പെന്‍ ഒറിജിയെ കളത്തിലിറക്കി. ഇതോടെ മത്സരം കൂടുതല്‍ ആവേശത്തിലേക്ക് കടന്നു. കേരളത്തിന്റെ നേരിട്ടുള്ള ആക്രമണങ്ങള്‍ രണ്ടാം പകുതിയിലും തുടര്‍ന്നു.
മത്സരം അവസാന പത്തു മിനിറ്റിലേക്ക് കടന്നിട്ടും ആര്‍ക്കും ഗോള്‍ നേടാനായിട്ടില്ല. ഇരു ഭാഗത്തുനിന്നും ആക്രമണത്തിന്റെ കാഴ്ചയാണ് കാണികള്‍ക്ക് ലഭിച്ചത്. മൂര്‍ച്ചയേറിയ ആക്രമണങ്ങള്‍ ആവേശത്തിനിടെ നടന്നു. എന്നാല്‍ ആര്‍ക്കും ഗോള്‍ നേടാനായില്ല. രണ്ടാം പകുതിയില്‍ കൊല്‍ക്കത്ത കളത്തിലെ ആധിപത്യം പിടിച്ചെടുത്തു.
എന്നാല്‍ കൊല്‍ക്കത്തയുടെ പെനാല്‍റ്റി ബോക്സില്‍ കേരളത്തിന്റെ അതിസുന്ദരമായ ഷോട്ട് പിയേഴ്സണില്‍നിന്നു ലഭിച്ച പാസില്‍ മൈക്കല്‍ ചോപ്ര പായിച്ചെങ്കിലും ഗോളി അപോലെ ഏദല്‍ അതിനേക്കാള്‍ മനോഹരമായി അതിനെ തട്ടിക്കളഞ്ഞു.
തൊട്ടുപിന്നാലെ അവസാന നിമിഷത്തില്‍
കേരളത്തിന്റെ എല്ലാ പ്രതീക്ഷകളും തല്ലിത്തകര്‍ത്തുകൊണ്ട് കൊല്‍ക്കത്തയുടെ മുഹമ്മദ് റഫി കേരളത്തിന്റെ ഗോള്‍വലയത്തിലേക്ക് തീയുണ്ട പോലെ ഗോള്‍ പായിച്ചു. അവസാന മിനിറ്റില്‍ കൊല്‍ക്കത്ത. കളിയുടെ 93ാം മിനിറ്റില്‍ ലഭിച്ച കോര്‍ണര്‍ കിക്ക് റഫീഖ് ബ്ലാസ്റ്റേഴ്സ് വലയിലേക്കു തൊടുത്തു. ഐഎസ്‌എല്ലിന്റെ ചരിത്രത്തില്‍ ആദ്യത്തെ ചാമ്പ്യനായി കൊല്‍ക്കത്തയായി.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.