പുതിയ ജിഹാദി ജോണ്‍ ഇന്ത്യന്‍ വംശജന്‍; ഇയാള്‍ മൊസൂളില്‍ ഉണ്ടെന്ന് രക്ഷപ്പെട്ട ലൈംഗിക അടിമയായ യസീദി ബാലിക

ഐഎസ് തട്ടിക്കൊണ്ടു പോയ തന്നെ സിദ്ധാർഥ് ധറിന് കൈമാറുകയായിരുന്നു

ഇസ്ലാമിക് സ്‌റ്റേറ്റ് , ഐ ഐ എസ് , സിദ്ധാർഥ് ധർ  , യസീദി ബാലിക
ലണ്ടന്‍| jibin| Last Modified ചൊവ്വ, 3 മെയ് 2016 (10:22 IST)
ഇസ്ലാമിക് സ്‌റ്റേറ്റിന്റെ (ഐഎസ്) പുതിയ ജിഹാദി ജോൺ ഇന്ത്യന്‍ വംശജനായ ബ്രിട്ടിഷുകാരൻ സിദ്ധാർഥ് ധര്‍ ആണെന്ന് പുതിയ റിപ്പോര്‍ട്ട്. ഐഎസ് പിടിയിൽനിന്നു രക്ഷപ്പെട്ട നിഹാദ് ബറക്കാത് എന്ന യസീദി ബാലികയാണ് ഈ കാര്യം വ്യക്തമാക്കിയത്. ഐഎസിൽ ചേർന്ന സിദ്ധാർഥിന്റെ പുതിയ പേര് അബു റുമയ്‌സാഹ് എന്നാണ്.

യുകെയിലായിരുന്നപ്പോൾ ആറുവട്ടം അറസ്റ്റിലായ ജാമ്യത്തിലിറങ്ങിയപ്പോഴാണു ലണ്ടനിൽനിന്നു പാരിസ് വഴി സിറിയയിലെത്തിയത്. ആ സമയത്ത് തടവുകാരെ കാമറയ്‌ക്ക് മുന്നില്‍ നിര്‍ത്തി തലയറുത്തു കൊല്ലുന്ന ജിഹാദി ജോണെന്ന പേരില്‍ അറിയപ്പെടുന്ന മുഹമ്മദ് എംവാസി യുഎസ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതോടെ പകരം വന്നയാളാണു സിദ്ധാർഥ് ധര്‍ എന്നാണ് ബ്രിട്ടിഷ് ടിവിക്കു നൽകിയ അഭിമുഖത്തില്‍ പറയുന്നത്.

ഐഎസ് തട്ടിക്കൊണ്ടു പോയ തന്നെ സിദ്ധാർഥ് ധറിന് കൈമാറുകയായിരുന്നു. പിന്നീട് ഇയാള്‍ തന്നെ ലൈംഗിക
അടിമയാക്കി വെക്കുകയായിരുന്നു. മൊസൂൾ ആണു സിദ്ധാർഥിന്റെ താവളമെന്നും പെണ്‍കുട്ടി പറഞ്ഞു.
എന്നാൽ പെൺകുട്ടി പറയുന്ന ആൾ തന്നെയാണോ സിദ്ധാർഥ് ധർ എന്ന കാര്യത്തിൽ മറ്റു തെളിവൊന്നും ലഭ്യമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

ബ്രിട്ടനില്‍ താമസമായിരുന്ന സിദ്ധാര്‍ഥ് ധര്‍ 2014ലാണ് സിറിയയിലേക്കു പോയത്. അബു റുമായിഷ് എന്ന പേരും ഇയാള്‍ സ്വീകരിച്ചിരുന്നു. കിര്‍ക്കുക്കില്‍നിന്നാണ് ബറാക്കത്തിനെ ഐഎസ് പിടികൂടിയത്. അവിടെനിന്നു മൊസൂളില്‍ എത്തിയശേഷം മറ്റൊരു നേതാവായ അബു ധറിനു തന്നെ കൈമാറിയെന്നു കുട്ടി വെളിപ്പെടുത്തി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :