മദ്രസ്സകളില്‍ അറബിയും ഉറദ്ദുവും പഠിപ്പിക്കുന്നത് നിര്‍ത്തലാക്കണം; രാമക്ഷേത്രം പണിയാന്‍ സർക്കാർ ധൈര്യം കാണിക്കണം- ശിവസേന

നരേന്ദ്ര മോഡി , ശിവസേന , ഇസ്ലാമിക് സ്‌റ്റേറ്റ് , അറബിയും ഉറദ്ദുവും
മുംബൈ| jibin| Last Modified ബുധന്‍, 20 ജനുവരി 2016 (15:50 IST)
വിവാദപരമായ പ്രസ്‌താവനയുമായ വീണ്ടും രംഗത്ത്. രാജ്യത്തെ മദ്രസ്സകളില്‍ അറബിയും ഉറദ്ദുവും പാഠ്യഭാഷയാക്കുന്നത് വിലക്കണമെന്നാണ് ബുധനാഴ്ച പുറത്തിറങ്ങിയ സേനയുടെ മുഖപത്രമായ 'സാമ്‌ന'യില്‍ ആവശ്യപ്പെടുന്നത്. മദ്രസ്സകളില്‍ നിന്ന് അറബിയും ഉറദ്ദുവും നിരോധിക്കുന്നതിനൊപ്പം ഇംഗ്ലീഷും ഹിന്ദിയും പാഠ്യഭാഷയാക്കണം. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഈ വിഷയത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും സേന ആവശ്യപ്പെട്ടു.

രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കാനും അയോധ്യയിൽ രാമക്ഷേത്രം പണിയാനും സർക്കാർക്ക് ധൈര്യം കാണിക്കണം. ഇംഗ്ലീഷിൽ പ്രാവീണ്യം നേടാത്ത കുടിയേറ്റ അമ്മമാരെ നാടുകടത്തുമെന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണിന്റെ പ്രസ്താവനവയ്‌ക്ക് കാരണമായത് നിരക്ഷരരായ മുസ്ലീം സ്ത്രീകളെ ഇസ്ലാമിക് സ്‌റ്റേറ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുന്നുവെന്ന കണ്ടെത്തലാണ്. ബ്രിട്ടീഷ് സർക്കാരിന്റെ നടപടികൾ സൂചനയായി കണ്ട് മോഡി ഉചിതമായ നടപടിയെടുക്കണമെന്നും ശിവസേന ആവശ്യപ്പെട്ടു.

വിദേശ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രിയും മറ്റ് മന്ത്രിമാരും വ്യവസായം, വാണിജ്യം, സംസ്‌കാരം, വിഭവശേഷി എന്നിവയെല്ലാം ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ ചര്‍ച്ച നടത്തുന്നു. എന്നാല്‍ രാജ്യത്തിനുള്ളിലുള്ള ശത്രുക്കള്‍ക്കെതിരെ പോരാടാനുള്ള ധൈര്യം എവിടെ നിന്നു ലഭിക്കുമെന്നും സാമ്‌ന ചോദിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :