മൊസൂള്|
rahul balan|
Last Updated:
വെള്ളി, 26 ഫെബ്രുവരി 2016 (08:13 IST)
ഐ എസിന്റെ ശക്തികേന്ദ്രമായ മൊസൂളില്‍നിന്ന് രക്ഷപ്പെട്ട 22കാരിയാണ് പ്രദേശത്തെ സ്ത്രീകള്‍ അനുഭവിക്കുന്ന ക്രൂരതയുടെ കഥ ലോകത്തെ അറിയിച്ചത്. നിയമ ലംഘനം നടത്തുന്ന സ്ത്രീകളെ ശിക്ഷിക്കാനായാണ് ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ 'ബിറ്റര്‍' എന്ന ഉപകരണം ഉപയോഗിക്കുന്നത്. ‘ക്ലിപ്പര്‍' എന്നുകൂടി പേരുള്ള ഈ ഉപകരണം മൂര്‍ച്ചയേറിയ മുനകളോട് കൂടിയ ഇരുമ്പ് നിര്‍മ്മിത ഉപകരണമാണ്. ഐ എസിന്റെ നിയന്ത്രണ മേഖലയിലുള്ള സ്ത്രീകള്‍ ശരീരം പൂര്‍ണമായും മറച്ചിരിക്കണമെന്നാണ് നിയമം. ഏതെങ്കിലും ഭാഗം സ്ത്രീകള്‍ മറയ്ക്കുന്നില്ലെങ്കില്‍ ആ ഭാഗത്താവും ഭീകരര്‍ ഉപകരണം പ്രയോഗിക്കുക. വസ്ത്രത്തിന് പുറത്തുകാണുന്ന ഭാഗത്തില്‍ ഉപകരണം ഉപയോഗിക്കുന്നതോടെ അത്രയും ഭാഗത്തെ തൊലി ചിതറിത്തെറിക്കുമെന്ന് യുവതി പറയുന്നു.
കൈപ്പത്തി മറയ്ക്കുന്ന ഗ്ലൗസ് ധരിക്കാത്ത കുറ്റത്തിന് കഴിഞ്ഞ മാസം തന്റെ സഹോദരി ബിറ്റര്‍ ആക്രമണത്തിന് ഇരയായെന്നും യുവതി പറയുന്നു. പുറത്തിറങ്ങിയപ്പോള്‍ ഗ്ലൗസ് ധരിക്കാന്‍ സഹോദരി മറന്നതായിരുന്നു. ബിറ്റര്‍ ആക്രമണത്തിലെ മുറിവുകള്‍ സഹോദരിയുടെ കൈകളില്‍ ഇപ്പോഴും വ്യക്തമാണ്. പ്രസവ വേദനയേക്കാള്‍ ഭയങ്കരമായിരുന്നു സഹോദരി അനുഭവിച്ച വേദനയെന്നും യുവതി വ്യക്തമാക്കുന്നു. ദി ഇന്റിപ്പെന്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു യുവതിയുടെ വെളിപ്പെടുത്തല്‍.