മൊസൂള്‍|
VISHNU.NL|
Last Updated:
ശനി, 26 ജൂലൈ 2014 (15:09 IST)
ഇറാഖിലെ വിമത തീവ്രവാദികളായ ഐഎസ്‌ഐഎസ് തങ്ങളുടെ സ്വാധിന മേഖലകളില്‍ സ്ത്രീ സ്വാതന്ത്ര്യത്തില്‍ കടന്നുകയറുന്നു. സ്ത്രീകള്‍ ഇനി മുഖംവും ശരീരവും പൂര്‍ണ്ണമായും മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രം(ബുര്‍ഖ) ധരിക്കണമെന്ന് നിര്‍ദ്ദേശിച്ചുകൊണ്ട് മൊസൂളില്‍ നോട്ടീസ് പതിച്ചുതുടങ്ങി.
മുഖം മറച്ചുള്ള വസ്ത്രധാരണത്തിന് തയ്യാറല്ലാത്തപക്ഷം കനത്ത ശിക്ഷ നേരിടുവാന്‍ തയ്യാറായിക്കൊള്ളാനും നൊട്ടീസില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കൈ-കാലുകള്‍ മൂടുന്നതും ശരീരത്തോട് ഒട്ടിക്കിടക്കാത്തതുമായ വസ്ത്രങ്ങള്‍ ധരിക്കണമെന്നാണ് നിര്‍ദേശം. അതോടൊപ്പം സുഗന്ധലേപനങ്ങളുടെ ഉപയോഗവും നിഷേധിച്ചിരിക്കുന്നു.
ഇസ്ലാമിക രാജ്യമായി തങ്ങളുടെ സ്വാധീന മേഖലകളെ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് സ്ത്രീകള്‍ക്കു മേല്‍ നിയന്ത്രണം കൊണ്ടുവരുന്നത്. സമൂഹത്തിലെ ദുരാചാരങ്ങള്‍ തടയുവാനും സ്ത്രീകളുടെ സുരക്ഷിത്ത്വം ഉറപ്പു വരുത്തുന്നതിനും വേണ്ടിയാണിതെന്നാണ് ഐഎസ്‌ഐഎസ് വിശദീകരിക്കുന്നത്.
സ്ത്രീയുടെ സ്വാതന്ത്രത്തിലേക്കുള്ള കടന്ന് കയറ്റമായി ഇതിനെ കാണരുതെന്നും ഐഎസ്‌ഐഎസ് പറയുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് സ്ത്രീകളും ചേലാകര്‍മ്മം നിര്‍വ്വഹിക്കണമെന്നാവശ്യപ്പെട്ട് ഐഎസ്‌ഐഎസ് ഫത്വ ഇറക്കിയത്. ഇതിനെതിരേ വ്യാപകമായി ലോകരാജ്യങ്ങള്‍ പ്രതികരിച്ചിരുന്നു.