ജനീവ|
Last Modified വെള്ളി, 25 ജൂലൈ 2014 (08:38 IST)
വടക്കന്‍
ഇറാഖിലെ മൊസൂളില്‍ എല്ലാ സ്ത്രീകളും ചേലാകര്‍മ്മം ചെയ്യണമെന്ന് ഐഎസ്ഐഎസ് ഭീകരരുടെ ഫത്‌വ. ഭീകരരുടെ അധീനതയിലാണ് ഈ പ്രദേശം.
ഐക്യരാഷ്ട്രസഭാ അധികൃതരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
മൊസൂളിലും പരിസരപ്രദേശങ്ങളിലുമുള്ള 11നും 46നും ഇടയില്‍ പ്രായമുള്ള എല്ലാ സ്ത്രീകളും പെണ്‍കുട്ടികളും നിര്‍ബന്ധമായും ചേലാകര്‍മ്മം ചെയ്യണമെന്നാണ് ഭീകരരുടെ താക്കീത്. ഭീകരരുടെ ഫത്‌വ 40 ലക്ഷത്തോളം സ്ത്രീകളെയും പെണ്‍കുട്ടികളെയും ബാധിക്കുമെന്ന് യു.എന്‍ പ്രതിനിധി ജാക്വലിന്‍ ബാഡ്കോക് അറിയിച്ചു.
ഭീകരര്‍ പുറപ്പെടുവിച്ച ഫത്‌വയെക്കുറിച്ച് വ്യാഴാഴ്ച രാവിലെയാണ് അറിയാനായതെന്ന്
ബാഡ്കോക് സൂചിപ്പിച്ചു. ഇറാഖില്‍ പ്രത്യേകിച്ച് മൊസൂളില്‍ ഇത്തരം സംഭവങ്ങള്‍ മുന്‍പ് കേട്ടിട്ടില്ല. കടുത്ത ഉത്കണ്ഠയുളവാക്കുന്ന വിഷയം ഗൗരവമായി
ചര്‍ച്ച ചെയ്യപ്പെടേണ്ടതാണെന്നും യുഎന്‍ അധികൃതര്‍ ചൂണ്ടിക്കാട്ടി.