മൊസൂള്‍|
vishnu|
Last Modified ചൊവ്വ, 22 ജൂലൈ 2014 (15:24 IST)
വടക്കന്‍ ഇറാഖില്‍ പൗരാണിക ക്രിസ്ത്യന്‍ സന്ന്യാസി മഠത്തിനു നേരെ ഇറാഖിലേ ഐഎസ്‌ഐഎസ് തീവ്രവാദികള്‍ ആക്രമണമഴിച്ചു വിട്ടു.
മഠത്തിലേക്ക് ഇറച്ചു കയറിയ തീവ്രവാദികള്‍ അതിലുണ്ടായിരുന്ന പുരോഹിത്രേയും കന്യാസ്ത്രീകളേയും ഇറക്കിവിടുകയും മഠത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു.മാര്‍ ബഹ്നാന്‍ മഠമാണ് ഭീകരര്‍ ഞായറാഴ്ച കൈയടക്കിയത്.
"നിങ്ങള്‍ക്കിവിടെ സ്ഥാനമില്ല എത്രയും വേഗം ഒഴിഞ്ഞ് പോകണം " എന്ന് ആവശ്യപ്പെട്ടാണ്തീവ്രവാദികള്‍ മഠം കൈയേറിയതെന്ന് താമസക്കാര്‍ പറഞ്ഞു. വിശ്വാസികള്‍ ഏറ്റവും പവിത്രമായി കരുതിയിരുന്ന തിരുശേഷിപ്പ് കൊണ്ടുപോകാന്‍ പോലും തീവ്രവാദികള്‍ പുരോഹിതരെ അനുവദിച്ചില്ല.
സവ്ന്തം ഉടുതൌണിയല്ലതെ മറ്റൊന്നും അവിടെ നിന്നെടുക്കാന്‍ തീവ്രവാദികള്‍ ഇവരേ അനുവദിച്ചില്ല. പ്രമുഖ ക്രിസ്തീയ നഗരമായ ക്വാറകോഷിലാണ് മഠം പ്രവര്‍ത്തിച്ചിരുന്നത്. നാലാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ഈ മഠം സിറിയന്‍ കാത്തലിക് ചര്‍ച്ചിന്റേതാണ്.