ബാഗ്ദാദ്:|
Last Modified വെള്ളി, 25 ജൂലൈ 2014 (10:36 IST)
ഇറാഖിലെ പുതിയ പ്രസിഡന്റായി മുതിര്‍ന്ന കുര്‍ദ് നേതാവ് ഫുആദ് മസൂമിനെ തിരഞ്ഞെടുത്തു.ഇറാഖി പാര്‍ലമെന്റാണ് മസൂമിനെ 17 നെതിരെ 211 വോട്ടുകള്‍ക്ക് തിരഞ്ഞെടുത്തത്. കാവല്‍ പ്രധാനമന്ത്രിയായി നൂറി അല്‍ മാലിക്കി തുടരും.
കഴിഞ്ഞ ഏപ്രിലില്‍ നടന്ന തിരഞ്ഞെടുപ്പിനുശേഷം ഷിയാ, സുന്നി, കുര്‍ദ് വിഭാഗങ്ങള്‍ തമ്മിലുള്ള ഭിന്നത മൂലം സര്‍ക്കര്‍ രൂപീകരിക്കാനായിരുന്നില്ല.
ഇറാഖില്‍ ആഭ്യന്തരയുദ്ധം തുടരുമ്പോള്‍ സര്‍ക്കാര്‍ രൂപീകരിക്കാനാകാത്തത് പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാക്കിയിരിക്കുകയാണ്.ഇറാഖിന്റെ വടക്കന്‍ മേഖല സുന്നി വിമതരുടെ അധീനതയിലാണ് ഇവിടെ വിമതര്‍ ഖലീഫ ഭരണം പ്രഖ്യാപിച്ചിരിക്കുകയാണ്.