ഡമാസ്‌കസ്|
jibin|
Last Updated:
വെള്ളി, 15 മെയ് 2015 (09:12 IST)
അമേരിക്കന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന് അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ് ഐഎസ്) ഭീകരരുടെ തലവന്‍ അബൂബകര്‍ അല്‍ബഗ്ദാദിയുടേതെന്ന് അവകാശപ്പെടുന്ന ശബ്ദരേഖ പുറത്ത്. അരമണിക്കൂര്‍ നീണ്ട ശബ്ദരേഖയില്‍ യമനില്‍ സൗദിയും സഖ്യസേനയും നടത്തുന്ന ആക്രമണത്തെ വിമര്‍ശിക്കുകയും. സിറിയയിലേക്കും ഇറാക്കിലേക്കും കൂടുതല്‍ മുസ്ലിമുകൾ കുടിയേറ്റം നടത്തണമെന്നും ആവശ്യപ്പെടുന്നുണ്ട്.
മുസ്ലിമുകള്‍ സമാധാനത്തിന്റെ വക്താക്കള്‍ അല്ലെന്നും പോരാട്ടമാണ് അവരുടെ ലക്ഷ്യം. കൂടുതല്‍ ആളുകള്‍ ഐഎസ് ഐഎസിനോടൊപ്പം ചേരണമെന്നും ബഗ്ദാദി ആഹ്വാനം ചെയ്യുന്നുണ്ട്. ഐഎസില്‍ ചേരാതിരിക്കാന്‍ മുസ്ലിംകള്‍ക്ക് യാതൊരു ഒഴിവും പറയാന്‍ കഴിയില്ലെന്നും സന്ദേശത്തിലുണ്ട്. ഐഎസിന്റെ എതിരാളികള്‍ അനുദിനം ദുര്‍ബലരാവുകയാണെന്നും ബാഗ്ദാദി പറയുന്നു. ലോകമെങ്ങുമുള്ള ഐഎസ് പോരാളികളെ അഭിവാദ്യം ചെയ്തു കൊണ്ടാണു സന്ദേശം അവസാനിക്കുന്നത്.
30 മിനിറ്റ് നീണ്ട ശബ്ദരേഖ ബഗ്ദാദിയുടെ ശബ്ദത്തോട്
സമാനതയുള്ളതാണെങ്കിലും ഇക്കാര്യം അമേരിക്ക സ്ഥിരീകരിച്ചിട്ടില്ല. അമേരിക്കന്‍ വ്യോമാക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ബഗ്ദാദി കൊല്ലപ്പെട്ടുവെന്ന് വാര്‍ത്തകള്‍ പരന്നതിനിടെയാണ് ശബ്ദരേഖ പുറത്തു വന്നത്. അതിനിടെ, ഐഎസ് ഐഎസ് ഭീകരര്‍
യുനെസ്കോ പൈതൃക നഗരമായി അംഗീകരിച്ച പാല്‍മിറ ഉടന്‍ പിടിച്ചടുക്കുമെന്ന് സിറിയന്‍ ഭരണകൂടം സ്ഥിരീകരിച്ചു.