ഐ‌എസ് ഭീകരര്‍ക്കായി ലൈംഗിക അടിമ കന്യാചര്‍മ്മം വച്ചുപിടിപ്പിച്ചത് 20 തവണ!

ലണ്ടന്‍| VISHNU N L| Last Modified തിങ്കള്‍, 11 മെയ് 2015 (13:46 IST)
ആക്രമിച്ച് കീഴടക്കിയ പ്രദേശങ്ങളിഒല്‍ നിന്ന് അന്യമതക്കാരയ പെണ്‍കുട്ടികളെ ലൈഗിക ആവശ്യങ്ങള്‍ക്കായി ഇസ്ലാമിക് സ്റ്റേറ്റ് തീര്‍വാദികള്‍ തട്ടിക്കൊണ്ട് പോകുന്നത് പതിവാണ്. ഇവരെ ക്രൂരമായ ല9ഗിക പീഡനങ്ങള്‍ക്കിരയാക്കിയശേഷം മറിച്ചു വില്‍ക്കുന്നതു ഭീകരരുടെ സ്വഭാവവുമാണ്. ഇത്തരത്തില്‍ ലൈഗിക അടിമയാക്കാപ്പെട്ട ഒരു യുവതിയെ ഭീകരര്‍ കന്യാചര്‍മ്മം വച്ചുപിടിപ്പിക്കുന്നതിനായി 20 തവനയോളം ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു.

ഐഎസിന്റെ ഭീകരതകള്‍ അന്വേഷിക്കുന്ന ഐക്യ രാഷ്ട്രസഭാ സംഘമാണ് ഇക്കാര്യം കണ്ടെത്തിയത്.ഐസിസ് ഭീകരരുടെ ലൈംഗികാവശ്യങ്ങള്‍ക്കായി ഇറാക്കിലും സിറിയയിലും നിരവധി സ്ത്രീകളെ പാര്‍പ്പിച്ചിട്ടുണ്ടെന്നാണ് യുഎന്‍ സംഘം കണ്ടെത്തിയിരിക്കുന്നത്. ഇത്തരത്തില്‍ പിടികൂടുന്ന പെണ്‍കുട്ടികളെ പലതവണകളിലായി ഭീകരര്‍ക്ക് കൈമാറാനാണ് ഇത്തരത്തില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കുന്നത്. ഇത്തരത്തില്‍ ശസ്ത്രക്രിയ ചെയ്തതിനു ശേഷം 20 ഐ‌എസ് ഭീകരര്‍ക്ക് ഈ യുവതിയെ വിവാഹം ചെയ്ത് നല്‍കിയതെന്നാണ് വിവരം.

ഐസിസ് ഭീകരരുടെ ലൈംഗിക ക്രൂരതകള്‍ക്കിരയായ നിരവധി സ്ത്രീകളില്‍നിന്ന് തെളിവെടുത്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. അഞ്ചു വയസുള്ള പെണ്‍കുട്ടികളെപ്പോലും ഐസിസുകാര്‍ ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയിട്ടുണ്ടെന്നും സിറിയയിലും ഇറാഖിലും നിരവധി സ്ത്രീകളെ ഐസിസ് ഭീകരരുടെ ലൈംഗികാവശ്യങ്ങള്‍ക്കായി അടിമകളായി പാര്‍പ്പിച്ചിട്ടുണ്ടെന്നാണ് യുഎന്നിന്റെ കണ്ടത്തല്‍.

കൂടാതെ സ്ത്രീകളെ നഗ്നരാക്കി നിര്‍ത്തി വില്‍പ്പന നടത്തുന്നതും ഭീകരരുടെ രീതിയാണെന്നും ഇത്തേരത്തില്‍ വില്‍ക്കപ്പെടുന്ന പെണ്‍കുട്ടികള്‍ക്ക് ക്രൂരമായ പീഡനങ്ങള്‍ ഏല്‍ക്കേണ്ടതായി വരുന്നതായും സംഘം പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :