ഇന്ത്യയിലെ ഐ‌എസ് ജിഹാദ്‌ സെല്ലിന്റെ പ്രവര്‍ത്തകര്‍ പിടിയില്‍

ഭോപ്പാല്‍| VISHNU N L| Last Modified വ്യാഴം, 7 മെയ് 2015 (08:50 IST)
വിദേശ പോരാളികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന്‌ ഇസ്ലാമിക്‌ സ്‌റ്റേറ്റ്‌ ഇന്ത്യയില്‍ പ്രവര്‍ത്തിപ്പിച്ചുപോന്ന ജിഹാദ്‌ സെല്ലിന്റെ അഞ്ച്‌ പ്രവര്‍ത്തകരെ രഹസ്യാന്വേഷണ വിഭാഗം അറസ്‌റ്റു ചെയ്‌തു. മധ്യപ്രദേശ്‌ സ്വദേശികളായ അഞ്ചു യുവാക്കളാണ്‌ പിടിയിലായത്‌. അഞ്ചുപേരെയും കഴിഞ്ഞ മാസം പിടികൂടിയിരുന്നെങ്കിലും ഇപ്പോള്‍ മാത്രമാണ്‌ അറസ്‌റ്റിന്റെ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടത്‌.

രാജ്യത്ത്‌ പിടിക്കപ്പെടുന്ന ആദ്യ ജിഹാദ്‌ സെല്ലാണിത്‌. ഐ.എസിനൊപ്പം പോരാടുന്ന ഇന്ത്യക്കാരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സമാന സെല്ലുകള്‍ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന സംശയവും ഉയരുന്നുണ്ട്‌. ഇമ്രാന്‍ ഖാന്‍ മുഹമ്മദ്‌ ഷാരിഫ്‌ എന്നയാളാണ്‌ മധ്യപ്രദേശിലെ സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചിരുന്നത്‌. ഇയാള്‍ യൂസഫ്‌ എന്ന യുവാവിനെ ഐ.എസിനായി സിറിയയിലേക്ക്‌ റിക്രൂട്ട്‌ ചെയ്‌തതായി അന്വേഷണ സംഘം കണ്ടെത്തി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :