അമേരിക്കയിലും പിടിമുറുക്കി ഇസ്ലാമിക് സ്റ്റേറ്റ്, ഭീകരാക്രമണ ഭീഷണിയില്‍ ലോക പൊലീസ്

ബീററ്റ്‌| VISHNU N L| Last Modified ചൊവ്വ, 5 മെയ് 2015 (17:38 IST)
സുരക്ഷയുടെയും സാങ്കേതിക മികവിന്റെ മുകളില്‍
നില്‍ക്കുന്ന ലോകത്തിലെ ഒന്നാമത്തെ സാമ്പത്തിക ശക്തിയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീകരാക്രമണ ഭീഷണിയില്‍. യുഎസിലെ ടെക്‌സാസില്‍ കഴിഞ്ഞ ദിവസം പ്രവാചകന്‍ മുഹമ്മദിനെ കുറിച്ചുള്ള കാര്‍ട്ടൂണ്‍ മത്സര സ്ഥലത്തേക്ക് നടത്തിയ ആക്രമണത്തിനു പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ് ആണെന്ന് തെളിഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം
സംഘടന ഏറ്റെടുത്തിട്ടുണ്ട്. ഇറാഖിലും സിറിയയിലും ഇസ്ലാമിക് സ്റ്റേറ്റിനെതിരെ വ്യോമാക്രമണം നടത്തുന്നതിന് നേതൃത്വം നല്‍കുന്നത് അമേരിക്കയാണ്.

ഇതിനുള്ള പ്രതികാരമായാണ് ആക്രമണമെന്നാണ് വിലയിരുത്തല്‍. ആക്രമണം യുഎസിന്‌ എതിരായ തങ്ങളുടെ ആദ്യ പ്രഹരമാണെന്നും കൂടുതല്‍ രൂക്ഷമായ ആക്രമണങ്ങള്‍ ഇനി പ്രതീക്ഷിക്കാമെന്നും ഐഎസ്‌ വ്യക്‌തമാക്കിയിട്ടുമുണ്ട്. ഇനി വരാനിരിക്കുന്ന ആക്രമണങ്ങള്‍ വളരെ ശക്‌തിയേറിയതായിരിക്കുമെന്ന്‌ ഐ.എസ്‌. അമേരിക്കയ്‌ക്ക് മുന്നറിയിപ്പ്‌ നല്‍കുന്നു. ഇസ്ലാമിക്‌ സ്‌റ്റേറ്റ്‌ പോരാളികള്‍ ക്രൂരായ കാര്യങ്ങള്‍ ചെയ്യുന്നത്‌ അമേരിക്ക ഉടന്‍ കാണുമെന്നും ജിഹാദികള്‍ പറയുന്നു. ഇത്‌ ആദ്യമായാണ്‌ യു.എസില്‍ നടന്ന ഒരു തീവ്രവാദി ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത്‌ ഐ.എസ്‌. രംഗത്ത്‌ എത്തുന്നത്‌.

കഴിഞ്ഞ ദിവസമാണ് ടെക്‌സാസില്‍ ഭീകരാക്രമണം ഉണ്ടായത്. പ്രവാചകന്‍ നബിയുടെ കാര്‍ട്ടുണ്‍ കോണ്‍ഫറന്‍സിന്റെ ലക്ഷ്യം മുഹമ്മദിനെ കുറിച്ചുള്ള തെറ്റായ ചിത്രം പ്രചരിപ്പിക്കുകയായിരുന്നു എന്നാണ്‌ ഐ.എസിന്റെ വാദം. രണ്ട്‌ തോക്കുധാരികള്‍ കൊണ്‍ഫറന്‍സില്‍ ആക്രമണം നടത്താനെത്തിയെങ്കിലും സുരക്ഷാ സൈന്യം ഇരുവരെയും വധിച്ചിരുന്നു. ഏതായാലും പുതിയ ആക്രമണ ഭീഷണികളുടെ പശ്ചാത്തലത്തില്‍ അമേരിക്ക കടുത്ത ജാഗ്രതിയിലാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :