സൌദിയില്‍ ഷിയാപ്പള്ളിക്ക് നേരെ ഐഎസ് ആക്രമണം; 5 പേർ കൊല്ലപ്പെട്ടു

റിയാദ്| jf| Last Updated: ശനി, 17 ഒക്‌ടോബര്‍ 2015 (08:54 IST)
കിഴക്കന്‍ സൌദിയില്‍ ഷിയാപ്പള്ളിക്ക് നേരെയുണ്ടായ വെടിവെപ്പില്‍ 5 പേർ കൊല്ലപ്പെട്ടു.വെടിയ്പില്‍ നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു.
മുഹറത്തിന്റ പത്താം ദിനത്തിൽ ഷിയാ വിഭാഗം നടത്തുന്ന പ്രത്യേക പ്രാർഥനക്കിടെയാണ് സ്ഫോടനമുണ്ടായത്.

പള്ളിയില്‍ പ്രഭാഷണം നടക്കുമ്പോള്‍ അക്രമികള്‍ ഹാളിനുള്ളില്‍ കടന്ന് വെടിയുതിര്‍ക്കുകയായിരുന്നു. പോലീസ് വെടിവയ്പില്‍ ആക്രമണകാരികളിലൊരാള്‍ കൊല്ലപ്പെട്ടു. രണ്ടു പേരെ പോലീസ് അറസ്റ് ചെയ്തിട്ടുണ്ട്. ഷിയാ വിഭാഗത്തിനെതിരെ
ഐഎസ് ഭീകരവാദികൾ നടത്തുന്ന ആക്രമണങ്ങളുടെ തുടർച്ചയായാണ് ഈ അക്രമണവും കണക്കാക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :