റഷ്യന്‍ യുദ്ധവിമാനങ്ങള്‍ക്കെതിരെ ആക്രമണം നടത്താന്‍ ബ്രിട്ടണ്‍; സിറിയന്‍ പോരാട്ടം വഴിത്തിരിവിലേക്ക്

മോസ്‌കോ| VISHNU N L| Last Modified തിങ്കള്‍, 12 ഒക്‌ടോബര്‍ 2015 (17:05 IST)
സിറിയയില്‍ കനത്ത ആഭ്യന്തര പ്രശ്നമായി വളര്‍ന്നു വരുന്ന ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ക്കെതിരെ വ്യോമാക്രമണങ്ങള്‍ നടത്താന്‍ റഷ്യയും അമേരിക്കന്‍ സഖ്യകക്ഷികളും രംഗത്തുണ്ട്. എന്നാല്‍ റഷ്യയുടെ ഇടപെടല്‍ അംഗീകരിക്കാന്‍ അമേരിക്കയും ബ്രിട്ടണും
ഇതേവരെ തയ്യാറായിട്ടില്ല. പ്രശ്നങ്ങള്‍ ഇങ്ങനെ നില്‍ക്കെ സ്ഥിതി ഗുരുതരമാക്കിക്കൊണ്ട് അമേരിക്കന്‍ സഖ്യ കക്ഷിയായ ബ്രിട്ടണ്‍ റഷ്യന്‍ യുദ്ധ വിമാനങ്ങള്‍ ആക്രമിക്കാന്‍ പദ്ധതിയിടുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നു.

സിറിയന്‍ പ്രസിഡന്റിന്റെ എതിരാളികളെ തിരഞ്ഞുപിടിച്ച് വ്യോമാക്രമണം നടത്തുന്നതായി ബ്രീട്ടിഷ് പ്രസിഡന്റ് നേരത്തെ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിശ്വസനീയമായ വാര്‍ത്തകള്‍ പുറത്തുവന്നത്. ബ്രിട്ടീഷ് വ്യോമസേനയായ റോയല്‍ എയര്‍ഫോഴ്‌സ് വിമാനങ്ങളില്‍ ചൂടുകണ്ടെത്തി സ്വയം ലക്ഷ്യം കൈവരിക്കുന്ന മിസൈലുകള്‍ ഘടിപ്പിച്ചതായാണ് വാര്‍ത്തകള്‍ പറയുന്നത്. ആകാശ യുദ്ധങ്ങളില്‍ യുദ്ധവിമാനങ്ങളെ തകര്‍ക്കാനായാണ് ഇത്തരം മിസൈലുകള്‍ ഉപയോഗിക്കുന്നത്.

കൂടാതെ സിറിയയില്‍
വ്യോമാക്രമണം നടത്തുന്ന റഷ്യന്‍ വ്യോമസേനാ വിമാനങ്ങള്‍ക്കെതിരെ മിസൈല്‍ അയക്കാന്‍ ബ്രിട്ടീഷ് പൈലറ്റുമാര്‍ക്ക് അനുമതി നല്‍കിയതായും റിപ്പോട്ടുകളുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് മോസ്‌കോവിലെ ബ്രിട്ടീഷ് ഡിഫന്‍സ് അറ്റാഷയെ വിളിച്ചുവരുത്തി റഷ്യ വിശദീകരണം ആവശ്യപ്പെട്ടു. എന്നാല്‍ വാര്‍ത്തകള്‍ ബ്രിട്ടണ്‍ നിഷേധിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :