വ്യോമതാവളം ആക്രമിക്കാനെത്തിയ 58 ഐഎസ് ഭീകരരെ വധിച്ചു

 ഇസ്‌ലാമിക് സ്‌റ്റേറ്റ് , ഐഎസ് , സിന്‍ഹുവ , സിറിയയില്‍ സൈന്യം
ഡമാസ്‌കസ്| jibin| Last Modified തിങ്കള്‍, 9 നവം‌ബര്‍ 2015 (08:56 IST)
വ്യോമതാവളം ആക്രമിക്കാനെത്തിയ 58 ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരരെ സിറിയയില്‍ സൈന്യം
വധിച്ചതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവയാണ് അക്രമണ വിവരം പുറത്തു വിട്ടത്.

കിഴക്കന്‍ പ്രവിശ്യയായ ദെയ്ര്‍ അല്‍-സോറിലെ വ്യോമതാവളം ആക്രമിക്കാനെത്തിയ ഭീകരര്‍ സൈന്യവുമായി ഏറ്റുമുട്ടുകയായിരുന്നു. നാസിബ് ഗാദിം പ്രദേശത്തുള്ള ഐഎസ് ഭീകരരില്‍ നിരവധി പേര്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. ദെയ്ര്‍ അല്‍- സോറിലെ ഐഎസിന്റെ സ്വാധീനം കുറക്കുന്നതിന് ശക്തമായ ആക്രമണമാണ് സിറിയന്‍ സൈന്യവും റഷ്യയും നടത്തിവരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :