തെറ്റുപറ്റി; ഐഎസിന്റെ പിറവിക്ക് കാരണം ഇറാഖ് യുദ്ധം- ടോണി ബ്ലെയര്‍

ഇസ്ലാമിക് സ്‌റ്റേറ്റ് , ഐഎസ് , സദ്ദാം ഹുസൈന്‍ , ടോണി ബ്ലെയര്‍ , അമേരിക്ക
ലണ്ടന്‍| jibin| Last Modified ഞായര്‍, 25 ഒക്‌ടോബര്‍ 2015 (15:20 IST)
ഇറാഖ് അധിനിവേശം പാടില്ലായിരുന്നുവെന്ന് പന്ത്രണ്ട് വര്‍ഷത്തിനുശേഷം മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍. ഇറാഖിലും സിറിയയിലും ശക്തിയാര്‍ജിച്ച ഇസ്ലാമിക് സ്‌റ്റേറ്റിന്‍റെ (ഐഎസ്) പിറവിക്ക് കാരണം ഇറാഖ് യുദ്ധമായിരുന്നു. ഇത് സംബന്ധിച്ച് ലഭിച്ച രഹസ്യന്വേഷണ സൂചനകള്‍ തെറ്റായിരുന്നു എന്ന് പിന്നീടാണ് വ്യക്തമായത്, അതില്‍ മാപ്പു ചോദിക്കുന്നതായും ടോണി ബ്ലെയര്‍ പറഞ്ഞു.

സദ്ദാം ഹുസൈനെ ഇറാഖ് യുദ്ധത്തിലൂടെ സ്ഥാനഭൃഷ്‌ടനാക്കിയത് തിരിച്ചടിയായി തീര്‍ന്നു. ഇതോടെ ഇറാഖ് മേഖലയെ അസ്ഥിരമാകുകയും ഐഎസ് പോലുള്ള ഭീകരസംഘടനകള്‍ വളരുകയും ചെയ്‌തു. സദ്ദാമിനെ പുറത്താക്കിയവര്‍ക്ക് ഇപ്പോഴത്തെ ഇറാഖിന്റെ അവസ്ഥയില്‍ ഉത്തരവാദിത്തമുണ്ട്. ഈ കുറ്റസമ്മതത്തോടെ ആരാധ്യനായ രാഷ്ട്രീയ നേതാവില്‍ നിന്നും ഒരു യുദ്ധക്കുറ്റവാളിയായി വിചാരണ നേരിടുന്നതിനു പോലും തനിക്ക് മടിയില്ലെന്നും ടോണി ബ്ലെയര്‍ പറഞ്ഞു.

സദ്ദാമിന്റെ പക്കല്‍ വിനാശകരമായ ആയുധങ്ങളുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് തെറ്റായിരുന്നു. സദ്ദാമിനെ പുറത്താക്കിയാല്‍ ഇറാഖില്‍ ഉണ്ടാകാന്‍ പോകുന്ന ആഭ്യന്തര പ്രശ്‌നങ്ങളെ കുറിച്ച് വ്യക്തതയും ഇല്ലായിരുന്നു. എന്നാല്‍, ബ്രിട്ടീഷ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് പ്രകാരമാണ് ഇറാഖിനെ ആക്രമിച്ചതെന്ന അമേരിക്കയുടെ വാദത്തെക്കുറിച്ച് ഒന്നും പറയാന്‍ ബ്ലെയര്‍ മുതിര്‍ന്നില്ല. സിഎന്‍എന്‍ ടെലിവിഷന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :