ഇറാക്കില്‍ ചാവേറാക്രമണം: 14 പേര്‍ കൊല്ലപ്പെട്ടു

ബാഗ്‌ദാദ്‌| Last Modified ഞായര്‍, 7 ജൂണ്‍ 2015 (10:07 IST)
ഇറാക്കില്‍ ചാവേറാക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ ഇറാക്കിലെ ദിയാല പ്രവിശ്യയില്‍ ബലാദ്‌ റസ്‌ നഗരത്തിലെ തിരക്കേറിയ മാര്‍ക്കറ്റിലാണ്‌
ആക്രമണം ഉണ്ടായത്.

കാറിലെത്തിയ ചാവേര്‍ നഗരത്തില്‍ പ്രവേശിച്ച
ശേഷം
മാര്‍ക്കറ്റിനു സമീപം കാര്‍ നിര്‍ത്തി
സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.ഷിയാ സുന്നി വിഭാഗങ്ങള്‍ ഇടകലര്‍ന്നു ജീവിക്കുന്ന ദിയാല പ്രവിശ്യയില്‍ തീവ്രവാദി ആക്രമണം തുടര്‍ക്കഥയാകുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :