ഇറാഖില്‍ 2014 മരണവര്‍ഷം; കൊല്ലപ്പെട്ടത് 12,282 സാധാരണക്കാര്‍

ബാഗ്ദാദ്| Last Updated: ശനി, 3 ജനുവരി 2015 (12:04 IST)
ബാഗ്ദാദ്: പോയ വര്‍ഷം ഇറാഖിന് മരണവര്‍ഷം ആയിരുന്നെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷം നടന്ന അക്രമങ്ങളില്‍ 12, 282 സാധാരണക്കാര്‍ക്ക് ആണ് ജീവന്‍ നഷ്ടമായത്. ഐക്യരാഷ്ട്രസഭ പ്രസ്താവനയില്‍ അറിയിച്ചതാണ് ഇക്കാര്യം. 2006 - 2007 കാലഘട്ടത്തിനു ശേഷം കഴിഞ്ഞവര്‍ഷം ആണ് ഇറാഖില്‍ ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടത്.

ഭൂരിപക്ഷം പേരും കൊല്ലപ്പെട്ടത് വര്‍ഷത്തിന്റെ രണ്ടാം പകുതിയിലാണ്. വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ സുന്നി മുസ്ലിം ഇസ്ലാമിക് സ്റ്റേറ്റ്
കലാപം ആരംഭിച്ചതോടെയാണ് മരണസംഖ്യ ക്രമാതീതമായി ഉയര്‍ന്നത്. ജൂണ്‍ മാസത്തിനു ശേഷം ഐ എസ് ഭീകരവാദികളും സുരക്ഷ ഉദ്യോഗസ്ഥരുമായി നടന്ന ഏറ്റുമുട്ടലില്‍ മരണനിരക്ക് ഉയരുകയായിരുന്നു.

ഇസ്ലാമിക് സ്റ്റേറ്റ് അക്രമങ്ങള്‍ ഓരോ ദിവസം ചെല്ലുന്തോറും വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍,
പുതുവര്‍ഷം പിറന്നെങ്കിലും ഇറാഖിലെ ജനങ്ങള്‍ക്ക് പുതുവര്‍ഷവും ചോരമണം നിറയുന്നതായിരിക്കും എന്നാണ്
റിപ്പോര്‍ട്ടുകള്‍.

നിലവില്‍ ഇസ്ലാമിക് സ്റ്റേറ്റ് പോരാളികള്‍ തങ്ങളുടെ നടപടികളുമായി ഇറാഖില്‍ മുന്നോട്ടു പോകുകയാണ്. അതേസമയം, സൈന്യവും കുര്‍ദിഷ് പോരാളികളും ഐ എസ് പോരാളികളുമായുള്ള പോരാട്ടം തുടരുകയാണ്.

2013ല്‍ 7, 818 പേര്‍ ആണ് കൊല്ലപ്പെട്ടത്. എന്നാല്‍, മരണനിരക്ക് കഴിഞ്ഞവര്‍ഷം ഉയര്‍ന്നതല്ലാതെ കുറഞ്ഞില്ല. ഈ സാഹചര്യത്തില്‍ ഐ എസ് തങ്ങളുടെ നിലപാടുകളില്‍ നിന്ന് പിന്നോട്ട് പോകാത്തിടത്തോളം പുതുവര്‍ഷത്തെയും യു എന്‍ ഭീതിയോടെയാണ് നോക്കുന്നത്.


ഡിസംബറില്‍ മാത്രം 1, 101 പേര്‍ ആണ് കൊല്ലപ്പെട്ടത്. ഇതില്‍ 651 സൈനികരും 29 പൊലീസുകാരും 421 സുരക്ഷ ഉദ്യോഗസ്ഥരും ആയിരുന്നു.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :