യമനില്‍ ചാവേറാക്രമണം; മരണം 137 ആയി

സന| JOYS JOY| Last Updated: ശനി, 21 മാര്‍ച്ച് 2015 (12:12 IST)
യമനില്‍ വെള്ളിയാഴ്ച ഉണ്ടായ ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ മരണം 137 ആയി. വെള്ളിയാഴ്ചയിലെ ജുമുഅ നമസ്കാരത്തിനിടെ രണ്ടു പള്ളികളിലായാണ് ചാവേര്‍ ആക്രമണം നടന്നത്. ആക്രമണത്തില്‍ 280 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

യെമനിലെ ഹൂത്തികളുടെ കൈവശമുള്ള രണ്ട് പളളികളിലായിരുന്നു ആക്രമണം ഉണ്ടായത്. യമന്റെ തലസ്ഥാനമായ സനയിലാണ്​ ആക്രമണമുണ്ടായത്​.

യമനിലെ ബദര്‍, അല്‍ ഹനൂഷ്​ എന്നീ പളളികളിലാണ് ആക്രമണമുണ്ടായതെന്ന്​ഹൂതികളുടെ വാര്‍ത്താചാനലായ അല്‍ മാസിറാ റിപ്പോര്‍ട്ട്​ചെയ്തു. മുതിര്‍ന്ന ഹൂതി നേതാവും പളളിയിലെ ഇമാമുമായ അല്‍ മുര്‍തദ്ദ അല്‍ ബിന്‍ സൈദ്​അല്‍ മുഹാത്വാരി ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

ആക്രമണത്തിനു പിന്നില്‍ അല്‍ഖ്വയ്​ദയാണെന്ന്​ഹൂതി നേതൃത്വം പ്രതികരിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :