ഇറാഖില്‍ പരസ്പരം പള്ളികള്‍ തകര്‍ത്ത് ഷിയാ-സുന്നി വിഭാഗങ്ങള്‍

ഇറാഖ്,ഷിയ,സുന്നി,പള്ളികള്‍
മൊസൂള്‍| VISHNU.N.L| Last Modified തിങ്കള്‍, 7 ജൂലൈ 2014 (13:56 IST)
ഇറാഖില്‍ പ്രത്യേക രാജ്യം സ്ഥാപിച്ച് മുന്നേറുന്ന സുന്നി തീവ്രവാദികളായ ഐസിസ് തീവ്രവാദികള്‍ രാജ്യത്ത് പിടിമുറുക്കുന്നതില്‍ അസംതൃപ്തരായ ഷിയാ വിഭാഗം ഐസിസിനെ നേരിടാന്‍ രംഗത്ത്. സായുധമായി നേരിട്ടാല്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാത്തതിനാല്‍ സുന്നി വിഭാഗം പവിത്രമായി കരുതുന്ന ആരാധനാലയങ്ങളും
മഖ്ബറകളും തകര്‍ക്കുകയാണ് അവര്‍ ചെയ്യുന്നത്.

അതേ സമയം ഷിയാകള്‍ക്ക് മറുപടിയായി ഐസിസ് ഷിയാകളുടെ പള്ളികളും തകര്‍ക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇതൊടേ ആഭ്യന്തര യുദ്ധം ഷിയാ സുന്നി വിഭാഗങ്ങളുടെ പള്ളികള്‍ തകര്‍കുന്ന രീതിയിലേക്ക് മാറി.
വിഭാഗക്കാരുടെ 6 പള്ളികളാണ് സുന്നികള്‍ തകര്‍ത്തത്. സുന്നി അറബുകളുടെ (സൂഫി) 4 മഖ്ബറകളും പള്ളികളും ഷിയ വിഭാഗക്കാരും തകര്‍ത്തു.

നിനേവ പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ പള്ളികള്‍ തകര്‍ത്തിരിക്കുന്നത്. ഐസിസ് തീവ്രവാദികള്‍ ഇന്റര്‍നെറ്റില്‍ ഷിയ വിഭാഗക്കാര്‍ പള്ളികള്‍ തകര്‍ത്തതിന്റെ ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ബുള്‍ഡോസറുകള്‍ ഉപയോഗിച്ചാണ് ഷിയാവിഭാഗങ്ങള്‍ പള്ളികള്‍ തകര്‍ക്കുന്നതെങ്കില്‍ ബോംബുകളും സ്‌ഫോടനവസ്തുക്കളും ഉപയോഗിച്ചാണ് സുന്നി തീവ്രവാദികള്‍ പള്ളികള്‍ തകര്‍ക്കുന്നതെന്ന വ്യത്യാസം മാത്രം.

ചരിത്രനഗരമായ മൊസൂളിലെ പുണ്യ പുരാതന പള്ളികളും മഖ്ബറകളുമാണ് വൈര്യത്തിന്റെ പേരില്‍ ഇരുകൂട്ടരും തച്ചു തകര്‍ക്കുന്നത്.
ഇത്
പ്രദേശവാസികളെ രോഷാകുലരാക്കുന്നുമുണ്ട്. ഇതുകൂടാതെ മൊസൂളിലെ ചല്‍ദീന്‍ കത്തീഡ്രലും സിറിയന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലും സുന്നി പോരാളികള്‍ കൈയ്യേറിയതായി റിപോര്‍ട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :