വിമതര്‍ക്ക് പൊതുമാപ്പ് നല്‍കാമെന്ന് ഇറാഖ് പ്രധാനമന്ത്രി

iraq
ബഗ്ദാദ്| jithufrancis| Last Modified വ്യാഴം, 3 ജൂലൈ 2014 (14:09 IST)
ഇറാഖിലെ വിമതര്‍ക്ക് അക്രമം അവസാനിപ്പിച്ചാല്‍ പൊതുമാപ്പ് നല്‍കാമെന്ന് പ്രധാനമന്ത്രി നൂറി അല്‍ മാലിക്കി ടെലിവിഷന്‍ സന്ദേശത്തിലൂടെ അറിയിച്ചു.

സര്‍ക്കാരിനെതിരെ പോരാടിയവര്‍ക്ക് പൊതുമാപ്പു നല്‍കമെന്നും അക്രമം അവസാനിപ്പിക്കണമെന്നും എന്നാല്‍
കൊലപാതകങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഇതു ബാധകമല്ലെന്നും
മാലിക്കി ടെലിവിഷന്‍ സന്ദേശത്തില്‍ പറഞ്ഞു.

നേരത്തെ തിരഞ്ഞെടുപ്പിനു ശേഷം നടന്ന ആദ്യ പാര്‍ലമെന്റ് യോഗം കുര്‍ദ് സുന്നി അംഗങ്ങളുടെ ഇറങ്ങിപ്പോക്കിലും ബഹളത്തിലും കലാശിച്ചിരുന്നു. അതിനാല്‍
തന്റെ പ്രതിവാര ടിവി സന്ദേശത്തിലാണ് പ്രധാനമന്ത്രി വിമതര്‍ക്ക് പൊതുമാപ്പ് വാഗ്ദാനം ചെയ്തത്.

വിമതര്‍ക്കിടയില്‍ പിളര്‍പ്പുണ്ടാക്കാനാണ് മാലിക്കിയുടെ പ്രസ്താവനയെന്നാണ് കരുതപ്പെടുന്നത്. റഷ്യക്ക് പിന്നാലെ ഇറാനും ഇറാഖിനിനു പോര്‍വിമാനങ്ങള്‍ നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :