സാന്‍ഫ്രാന്‍സിസ്‌കോ|
VISHNU.NL|
Last Modified വ്യാഴം, 3 ജൂലൈ 2014 (13:43 IST)
ഏതൊരു ഓന്‍ലൈന്‍ സൈറ്റിന്റെയും നിലനില്‍പ്പ് പരസ്യത്തേ ആശ്രയിച്ചാണെന്നത് പരസ്യമായ രഹസ്യമാണ്. പരസ്യക്കമ്പനികള്‍ക്ക് തങ്ങളുടെ പരസ്യം ഇടാന്‍ പറ്റിയ സൈറ്റണ് തങ്ങളുടെതെന്ന് കാണിക്കാന്‍ പലരും പല തന്ത്രവും പയറ്റും. ഫേസ്ബുക്കും ഇപ്പോള്‍ അത്തര്‍മൊരു തന്ത്രം പരീക്ഷിക്കാന്‍ തയ്യാറെടുത്തു കഴിഞ്ഞു.
വേറൊന്നുമല്ല പരസ്യക്കമ്പനികളുടെ പരസ്യത്തില്‍ കാണിക്കുന്ന ഫോണ്‍ നമ്പരിലേക്ക് വെറുതെ ഒന്ന് ക്ലിക്കിയാല്‍ മതി. കമ്പനിയിലേക്ക് ഒരു മിസ്ഡ് കോള്‍ പോകും.
തുടര്‍ന്ന് മിനുട്ടുകള്‍ക്കകം അവിടെ നിന്ന് തിരിച്ച് വിളി വരൂം. മുന്‍കൂട്ടി റെക്കോര്‍ഡ് ചെയ്ത ഒരു ശബ്ദ സന്ദേശമായിരിക്കും കേള്‍ക്കുക. അതില്‍ നിങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നതെല്ലാം ഉണ്ടാകും. ക്രിക്കറ്റിന്റെ സ്‌കോര്‍ മുതല്‍ ഷോപ്പിങ് ഡിസ്‌കൗണ്ട് വരെ ഇങ്ങനെ മിസ്ഡ് കോള്‍ ആഡിലൂടെ അറിയാന്‍ കഴിയും.
മൊബൈലില്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നവരെ ലക്ഷ്യമിട്ടുകൊണ്ട് ഇന്ത്യയിലാണ് നൂതന പരസ്യ സംവിധാനവുമായി ഫേസ്ബുക്ക്. രംഗത്തെത്തിയിരിക്കുന്നത്. ഉപയോക്താക്കളെ പരസ്യങ്ങളുമായി നേരിട്ട് ബന്ധിപ്പിക്കാന്‍ വേണ്ടിയാണ് ഫേസ്ബുക്കിന്‍റെ പുതിയ പരീക്ഷണം.
കൂടുതല്‍ പേരും ഫേസ്ബുക്ക് മൊബൈലിലാണ് ഉപയോഗിക്കുന്നത്. ഇത്തരക്കാരെയാണ് ഇത്തവണ ഫേസ്ബുക്ക് ലക്ഷ്യമിട്ടിരിക്കുന്നത്. ബ്രസീല്‍, ഇന്ത്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതികളുടെ ഭാഗമായാണ് ഫേസ്ബുക്ക് പുതിയ പരീക്ഷണത്തിനൊരുങ്ങിയിരിക്കുന്നത്.