ഇറാന്റെ ആണവശാസ്‌ത്രജ്ഞനെ വെടിവെച്ചുകൊന്നു, പിന്നിൽ ഇസ്രായേലെന്ന് ആരോപണം

അഭിറാം മനോഹർ| Last Modified ശനി, 28 നവം‌ബര്‍ 2020 (08:12 IST)
ഇറാന്റെ ഉന്നത ആണവ ശാസ്‌ത്രജ്ഞനായ മൊഹ്സിൻ ഫഖ്‌രിസാദെയെ വെടിവെച്ച് കൊലപ്പെടുത്തി. ടെഹ്‌റാണ് പുറത്ത് കാറിന് നേരെ ആക്രമണം നടത്തിയാണ് ഫഖ്‌രിസാദെയെ
കൊലപ്പെടുത്തിയതെന്ന് ഇറന്ന്റ്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. അതേസമയം അക്രമത്തിന് പിന്നിൽ ഇസ്രായേലാണെന്ന് ആരോപിച്ചു.

ഇറാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ഗവേഷണ നവീകരണ സംഘടനയുടെ തലവനായിരുന്നു കൊല്ലപ്പെട്ട ഫഖ്‌രിസാദെ. ഇയാളെ ഇറന്റെ ആണവപദ്ധതികളുടെ പിതാവായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തന്നെ ഒരിക്കൽ വിശേഷിപ്പിച്ചിട്ടുണ്ട്. ഫഖ്‌രിസാദെയുടെ വധത്തിൽ പങ്കിനെക്കുറിച്ച് ഗുരുതരമായ സൂചനകളുണ്ടെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് ഷരിഫും പറഞ്ഞു.ഇന്നലെ അക്രമികളും ഫഖ്‌രിസാദെയുടെ സുരക്ഷാ അംഗങ്ങളും തമ്മിൽ ഏറ്റുമുട്ടലും നടന്നിരുന്നു.വെടിവെയ്പ്പില്‍ ഗുരുതരമായി പരിക്കേറ്റ് ഫഖ്‌രിസാദെ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :