സർക്കാർ ജോലി ലഭിയ്ക്കാൻ 55 കാരനായ പിതാവിനെ മകൻ കഴുത്തറുത്ത് കൊലപ്പെടുത്തി

വെബ്ദുനിയ ലേഖകൻ| Last Modified ഞായര്‍, 22 നവം‌ബര്‍ 2020 (17:46 IST)
രാംഗഡ്: സര്‍ക്കാര്‍ ജോലി ലഭിക്കുന്നതിനായി 55 കാരനായ പിതാവിനെ കൊലപ്പെടുത്തി മകൻ. ജാർഗണ്ഡിലെ സിസിഎൽ കമ്പനിയിലെ ജീവനക്കാരനായ കൃഷ്ണ റാം ആണ് മരിച്ചത്. സംഭവത്തിൽ 35 കാരനായ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. ജോലിയിലിരിയ്ക്കെ മരണപ്പെട്ടാൽ ആശ്രിതർക്ക് ജോലി ലഭിയ്ക്കും എന്നതിനാൽ ജോലി ലഭിയ്ക്കാനായി മകൻ കഴുത്തറുത്ത് അച്ഛനെ കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ക്രൂരമായ സംഭവം ഉണ്ടായത്. പിതാബിനെ കൊലപ്പെടുത്താൻ മകൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. വ്യാഴാഴ്ച പിതാവ് താമസിയ്ക്കുന്ന ക്വാർട്ടേഴ്സിൽ എത്തിയാണ് മകൻ അച്ഛനെ കൊലപ്പെടുത്തിയത്, കൊലപാതകത്തിന് ഉപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തു, ചോദ്യം ചെയ്യലിനെടെ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :