പത്താംക്ലാസുകാരനൊപ്പം ഒളിച്ചോടിയ ഒൻപതാംക്ലാസുകാരി മരക്കൊമ്പിൽ തൂങ്ങിമരിച്ചനിലയിൽ: താൻ കൊലപ്പെടുത്തിയതെന്ന് കാമുകൻ

വെബ്ദുനിയ ലേഖകൻ| Last Modified വെള്ളി, 20 നവം‌ബര്‍ 2020 (10:30 IST)
പത്താം ക്ലാസുകാരനൊപ്പം ഒളിച്ചോടിയ ഒന്‍പതാം ക്ലാസുകാരിയെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാമുകിയെ താൻ കൊലപ്പെടുത്തുകയായിരുന്നു എന്ന് 18 കാരൻ പൊലീസിനോട് സമ്മതിച്ചു. സംഭവത്തിൽ അർജുൻ കുമാർ എന്ന പത്താംക്ലാസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയ്ക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.

ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. എന്നാാൽ ബന്ധത്തിൽ വീട്ടുകാർക്ക് താൽപര്യം ഉണ്ടായിരുന്നില്ല. തുടർന്നും പഠിയ്ക്കണം എന്ന് പെൺകുട്ടി വാശിപിടിച്ചിരുന്നെങ്കിലും ഉടൻ വിവാഹം നടത്തണം എന്നായിരുന്നു അർജുൻ കുമാറിന്റെ നിലപാട്. വിഷയത്തിൽ ഗ്രാമ മുഖ്യൻ ഇടപെട്ടെങ്കിലും പരിഹാരം ഉണ്ടായില്ല. ഇതോടെ ഇരുവരും ഒളിച്ചോടുകയായിരുന്നു. രണ്ടുപേരും ഒരുമിച്ചു മരിക്കാനാണ് തീരുമാനിച്ചത് എന്നാല്‍ കയര്‍ പൊട്ടിയതിനാല്‍ താന്‍ മരിച്ചില്ലെന്നും. പിന്നീട് ആത്മഹത്യ ചെയ്യാൻ ധൈര്യം വന്നില്ലെന്നും അര്‍ജുന്‍ പൊലീസിന് മൊഴി നൽകി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :